മധൂര്‍ ക്ഷേത്രത്തില്‍ നവീകരണ പ്രവര്‍ത്തനം ഞായറാഴ്ച തുടങ്ങും; പ്രവര്‍ത്തനം നടക്കുന്നത് 30 കോടി രൂപ ചിലവില്‍
Apr 28, 2018, 20:23 IST
മധൂര്‍: (www.kasargodvartha.com 28.04.2018) പ്രസിദ്ധമായ മധൂര്‍ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍ നവീകരണ പ്രവര്‍ത്തനം ഞായറാഴ്ച തുടങ്ങുമെന്ന് നവീകരണ കമ്മിറ്റി അറിയിച്ചു. 30 കോടി രൂപ ചിലവിലാണ് നവീകരണ പ്രവര്‍ത്തനം നടക്കുന്നത്. നവീകരണ പ്രവര്‍ത്തനം ഞായറാഴ്ച രാവിലെ 7.30 നുള്ള ശുഭമുഹൂര്‍ത്തത്തില്‍ എടനീര്‍ മഠാധിപതി കേശവാനന്ദ ഭാരതിയുടെ കാര്‍മികത്വത്തിലാണ് നടക്കുക.
ക്ഷേത്ര തന്ത്രി ശിവപ്രസാദ്, ശില്‍പി പ്രസാദ് മുനിയങ്കള എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. ഇതോടനുബന്ധിച്ച് രാവിലെ 10 മണിക്ക് പ്രത്യേക പ്രാര്‍ത്ഥന പരിപാടിയും നടക്കും. യു.ടി ആള്‍വ ചെയര്‍മാനായും ജയദേവ കണ്ടിഗെ ജനറല്‍ സെക്രട്ടറിയുമായുള്ള നവീകരണ കമ്മിറ്റിയാണ് നവീകരണ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്നത്. ദേവസ്വം ബോര്‍ഡ് 30 കോടി രൂപയും ക്ഷേത്രത്തിന്റെ ഫണ്ടില്‍ നിന്നും 1.90 കോടി രൂപയും ഇതിനായി അനുവദിച്ചിട്ടുണ്ട്.
തച്ചുശാസ്ത്ര വിധി പ്രകാരം ക്ഷേത്രത്തിനകത്തെ മരങ്ങള്‍ മാറ്റി പണിയുകയും ക്ഷേത്രത്തിനുള്‍വശത്തെ മേല്‍ക്കൂര ചെമ്പടിക്കുകയും ചെയ്യും. ഇതിന് 15 കോടി രൂപ ചിലവാണ് പ്രതീക്ഷിക്കുന്നത്. ഏഴു കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. ഇതുകൂടാതെ ക്ഷേത്രത്തിന് പുറത്ത് ഭക്തജനങ്ങള്‍ക്ക് വേണ്ടിയുള്ള ഗസ്റ്റ് ഹൗസ് നിര്‍മിക്കുന്നതിനും ബസ് സ്റ്റാന്‍ഡോടു കൂടിയ ഷോപ്പിംഗ് കോംപ്ലക്‌സ്, യാഗശാല, പാഠശാല എന്നിവയും നിര്‍മിക്കുമെന്നും ബന്ധപ്പെട്ടവര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Madhur, Temple, Renovation at Madhur Temple
< !- START disable copy paste -->