city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാളമ്പാടി ഉസ്താദ് അനുസ്മരണവും, ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയും വ്യാഴാഴ്ച

കാളമ്പാടി ഉസ്താദ് അനുസ്മരണവും, ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയും വ്യാഴാഴ്ച
കാസര്‍കോട്: സമസ്ത കേന്ദ്ര മുശാവറാ പ്രസിഡന്റും പട്ടിക്കാട് ജാമിയ നൂരിയ അറബി കോളേജ് വൈസ് പ്രിന്‍സിപ്പാളുമായിരുന്ന റഈസുല്‍ ഉലമ കാളമ്പാടി ഉസ്താദ് അനുസ്മരണവും കൂട്ടു പ്രാര്‍ത്ഥനയും ത്വലബാ വിംഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിക്ക് കാസര്‍കോട് സിറ്റി ടവറില്‍ നടക്കും.

പരിപാടി സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം.അബ്ദുറഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്യും. സലാം ഫൈസി എടപ്പാലം അനുസ്മരണ പ്രഭാഷണം നടത്തും. എസ്.കെ.എസ്.എസ്.എഫ്.ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, ട്രഷറര്‍ ഹാരിസ് ദാരിമി ബെദിര, സംസ്ഥാന ഓര്‍ഗനൈസിങ്ങ് സെക്രട്ടറി അബൂബക്കര്‍ സാലുദ് നിസാമി, ഷംസുദ്ധീന്‍ ഫൈസി ഉടുമ്പുതല, കെ.ടി.അബ്ദുല്ല ഫൈസി, അബ്ദുല്‍ ഖാദര്‍ നദ്‌വി മാണിമൂല, അബ്ദുല്‍ ഖാദര്‍ ഖാസിമി ബംബ്രാണ, അന്‍വര്‍ ഉദവി മാവൂര്‍, അഷ്‌റഫ് മിസ്ബാഹി ചിത്താരി, അബ്ദുല്‍ ജലീല്‍ ഹുദവി, മുഷ്താഖ് ദാരിമി മൊഗ്രാല്‍ പുത്തൂര്‍, ഷംസുദ്ധീന്‍ അസ്അദി, അഷ്‌റഫ് ഫൈസി, അബ്ദു സലാം വാഫി, അബ്ദുല്‍ ലത്തീഫ് വാഫി തുടങ്ങിയവര്‍ സംബന്ധിക്കും. മുഴുവന്‍ മുതഅല്ലിമീങ്ങളും കൃത്യസമയത്ത് സംബന്ധിക്കണമെന്ന് ത്വലബാ വിംഗ് ജില്ലാ പ്രസിഡണ്ട് അഫ്‌സല്‍ പടന്ന, ജനറല്‍ സെക്രട്ടറി സിദ്ദീഖ് മണിയൂര്‍ എന്നിവര്‍ അറിയിച്ചു.

എസ്.കെ.എസ്.എസ്.എഫ് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി 

കാസര്‍കോട്: മരണത്തോട് മുഖാമുഖം നില്‍ക്കുന്ന ഫലസ്തീനിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്.കെ.എസ്.എസ്.എഫ്.കാസര്‍കോട് ജില്ലാ കമ്മിറ്റി വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിക്ക് കാസര്‍കോട്ട് ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിക്കും. പുതിയ ബസ് സ്റ്റാന്‍ഡ് സിറ്റി ടവറിന് സമീപത്ത്‌നിന്ന് റാലി ആരംഭിക്കും. മുഴുവന്‍ പ്രവര്‍ത്തകരും ക്യത്യസമയത്ത് സംബന്ധിക്കണമെന്ന് ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ അറിയിച്ചു.

ഗാസയില്‍ ഇസ്രായില്‍ തുടരുന്ന നരഹത്യ മനുഷ്യത്വത്തിന് നിരക്കാത്തതാണ്. നിരപരാധികളായ സ്ത്രീകളെയും ഒട്ടുംപൊട്ടും തിരിയാത്ത പിഞ്ചുകുഞ്ഞുങ്ങളെയും കൊലച്ചെയ്യപ്പെടുന്ന അവിടെ യുദ്ധമല്ല മുസ്ലിം സമുദായത്തിന്റെ ഉന്‍മൂലനമാണ് നടക്കുന്നത്. അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ അനുവദിക്കാതെ ഗാസയില്‍ ക്രൂരക്യത്യങ്ങള്‍ നടത്തുന്ന ഇസ്രായിലിന്റെ നടപടിക്കെതിരെ അറബ് രാഷ്ട്രങ്ങള്‍ ഐക്യത്തോടെ അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ഇത്തരം ക്രൂരത അവസാനിപ്പിക്കുന്നതിന് ഇന്ത്യ ഗവണ്‍മെന്റ് അടിയന്തിരമായി ഇടപെടണമെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Keywords: Kalambady Usthad, Remembrance, Programme, Palestine, Israel, Protest, Rally, SKSSF, Kasaragod, Kerala, Malayalam news, Remembrance day of Kalambadi Usthad on Thursday

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia