Tribute | കൊപ്പൽ അബ്ദുല്ലയെ അനുസ്മരിച്ച് സൗഹൃദയവേദി; സമൂഹത്തിനും നാടിനും ഒരുപാട് നൻമകൾ ചെയ്ത വ്യക്തിയെന്ന് സി എച്ച് കുഞ്ഞമ്പു എം എൽ എ
● സി എച്ച് കുഞ്ഞമ്പു എംഎൽഎ കൊപ്പൽ അബ്ദുല്ലയുടെ സാമൂഹിക സേവനങ്ങളെ പ്രശംസിച്ചു.
● നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം ചടങ്ങ് ഉദ്ഘാടനം ചെയ്തു.
● നർമ്മത്തിൽ ചാലിച്ച വാക്കുകളായിരുന്നു കൊപ്പലിൻ്റെ കരുത്തെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.
കാസർകോട്: (KasargodVartha) കൊപ്പൽ അബ്ദുല്ല സമൂഹത്തിനും നാടിനും ഒരുപാട് നൻമകൾ ചെയ്ത വ്യക്തിയായിരുന്നുവെന്ന് സി എച്ച് കുഞ്ഞമ്പു എംഎൽഎ. പുലിക്കുന്നിലെ ജില്ലാ ലൈബ്രറി ഹാളിൽ കൊപ്പൽ അബ്ദുല്ല സൗഹൃദയവേദി സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഗരസഭയിൽ ഐ എൻ എല്ലിനെ ഇടത് പക്ഷത്തിനൊപ്പം നിർത്താൻ പരിശ്രമിച്ചു. ചെയർമാൻ സ്ഥാനം കൊപ്പലിന് കപ്പിനും ചുണ്ടിനുമിടയിൽ നിന്ന് നഷ്ടപ്പെട്ടിട്ടും അദ്ദേഹം നിരാശനായില്ല. മറ്റുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മാത്രം ജീവിച്ച സാമൂഹിക പ്രവർത്തകനും രാഷ്ടീയക്കാരനുമായിരുന്നു കൊപ്പലെന്ന് സി എച്ച് കുഞ്ഞമ്പു അനുസ്മരിച്ചു.
നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൊപ്പൽ നാടിനെയും നാട്ടുകാരെയും ഒരുപോലെ കണ്ട വ്യക്തിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭയിലെ വാർഡിൽ വികസനം എത്തിക്കുന്നതിൽ മുന്നിട്ടിറങ്ങി. ഇപ്പോഴും വാർഡിൽ സഞ്ചരിക്കുമ്പോൾ അദ്ദേഹം ചെയ്ത സേവനങ്ങൾ നാട്ടുകാർ പറയുന്നു. നർമ്മത്തിൽ ചാലിച്ച വാക്കുകളായിരുന്നു കൊപ്പലിൻ്റെ കരുത്തെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.
ചടങ്ങിൽ എഎസ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ഷാഫി തെരുവത്ത് കൊപ്പൽ സ്മരണിക പ്രഖ്യാപനം നടത്തി. ടി എ ഷാഫി, ബി എം അഷ്റഫ്, എ കെ മൊയ്തീൻ കുഞ്ഞി, പിഎ അഷറഫലി, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, അഷ്റഫലി ചേരങ്കൈ, അഡ്വ. ബി എഫ് അബ്ദുൽ റഹ്മാൻ സംസാരിച്ചു. സി എൽ ഹമീദ് സ്വാഗതവും സിദ്ധീഖ് ചേരങ്കൈ നന്ദിയും പറഞ്ഞു. ടി. എം മുഹമ്മദ് അസ്‌ലം, എൻ എ ഇക്ബാൽ, ജമാൽ പൈക്ക നേതൃത്വം നൽകി
#KopalAbdulla #CHKunhambu #Tribute #Kasaragod #SocialService #CommunityLeader