ജീവകാരുണ്യ സംഘടനയുടെ വാര്‍ഷികാഘോഷം ജമാഅത്ത് വിലക്കി
Apr 10, 2012, 13:12 IST
കാസര്‍കോട്: നാല് വര്‍ഷമായി ചേരൂരില്‍ പ്രവര്‍ത്തിക്കുന്ന അല്‍അമീന്‍ ജീവകാരുണ്യ പ്രവര്‍ത്തക സംഘത്തിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ നടത്തുന്നതിനെതിരെ ജമാഅത്ത് ഭാരവാഹികള്‍ രംഗത്തു വന്നത് വിവാദമായി.
കഴിഞ്ഞ മൂന്നുവര്‍ഷം വിജയകരമായ രീതിയില്‍ ജീവകാരുണ്യ പ്രവര്‍ത്തക സംഘം വാര്‍ഷികാഘോഷ പരാപടികള്‍ നടത്തിയിരുന്നു. എന്നാല്‍ നാലാം വാര്‍ഷികാഘോഷ പരിപാടിക്ക് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട ജമാഅത്ത് കമ്മിറ്റി പോലീസിന് പരാതി നല്‍കിയതാണ് വിവാദമായത്.
ജമാഅത്ത് കമ്മിറ്റിയുടെ ഭൂരിഭാഗം അംഗങ്ങളും അറിയാതെയാണ് ചില ജമാഅത്ത് ഭാരവാഹികള്‍ പോലീസിനെ സമീപിച്ചതെന്ന് വ്യകതമായിട്ടുണ്ട്. മാസങ്ങള്‍ക്കു മുമ്പ് മേനംങ്കോട് മദ്രസയില്‍ വിദ്യാര്‍ത്ഥിനിയെ പീഢിപ്പിച്ച സംഭവുമായി ബന്ധപ്പെട്ട വിവരം പുറത്തുകൊണ്ടുവന്നത് അല്‍അമീന്‍ ജീവകാരുണ്യ പ്രവര്‍ത്തകരായിരുന്നു.
ഈ വിരോധത്തിന്റെ പേരിലാണ് ചില ജമാഅത്ത് ഭാരവാഹികള്‍ വാര്‍ഷികാഘോഷ പരിപാടിക്ക് അനുമതി നല്‍കരുതെന്ന് പറഞ്ഞ് പോലീസിന് പരാതി നല്‍കിയതാണെന്നാണ് ജീവകാരുണ്യ പ്രവര്‍ത്തക സംഘം ഭാരവാഹികള്‍ പറയുന്നത്. പോലീസിനെ സത്യാവസ്ഥ ബോധിപ്പിച്ചതിനെ തുടര്‍ന്ന് പരിപാടി നടത്താന്‍ പോലീസ് അനുവാദം നല്‍കിയിട്ടുണ്ട്.
Keywords: Jamaath, Kasaragod, Anniversary, Controversy, Relief trust