Book Launch | ഡോ. അമാനുല്ല വടക്കേങ്ങരയുടെ 'വിജയ മന്ത്രങ്ങൾ' പ്രകാശനം ചെയ്തു
നഗരസഭ ചെയർമാൻ അബ്ബാസ് ബിഗം നിർവ്വഹിച്ച പ്രകാശന ചടങ്ങിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര പുസ്തകം ഏറ്റുവാങ്ങി.
കാസർകോട്: (KasargodVartha) എഴുത്തുകാരനും മോട്ടിവേഷൻ സ്പീക്കറുമായ ഡോ. അമാനുല്ല വടക്കേങ്ങരയുടെ പുതിയ ഗ്രന്ഥം 'വിജയ മന്ത്രങ്ങൾ' പ്രകാശിപ്പിച്ചു. നഗരസഭ ചെയർമാൻ അബ്ബാസ് ബിഗം നിർവ്വഹിച്ച പ്രകാശന ചടങ്ങിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര പുസ്തകം ഏറ്റുവാങ്ങി.
ഖത്തർ കെ.എം.സി.സി നോതാവ് ഡോ. എം.പി ഷാഫി ഹാജി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. അദ്ദേഹം തന്റെ പ്രസംഗത്തിൽ, 'വിജയ മന്ത്രങ്ങൾ' എന്ന ഈ ഗ്രന്ഥം യുവാക്കൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രചോദനം നൽകുന്ന ഒരു വലിയ സംഭാവനയാണെന്ന് പറഞ്ഞു. ഖത്തർ കെ.എം.സി.സി കാസർകോട് ജില്ലാ പ്രസിഡന്റ് ലുഖ്‌മാൻ തളങ്കര, ആദം കുഞ്ഞി തളങ്കര എന്നിവരും ചടങ്ങിൽ സംസാരിച്ചു. ഷാഫി എ. നെല്ലിക്കുന്ന് സ്വാഗതവും ഡോ. അമാനുല്ല വടക്കുങ്ങര നന്ദിയും പറഞ്ഞു.
ഡോ. അമാനുല്ല വടക്കേങ്ങരയുടെ 84-ാമത്തെ ഗ്രന്ഥമാണ് ഇത്. ഖത്തർ പ്രവാസി കൂടിയായ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ നേരത്തെ ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയർ ഉൾപ്പെടെയുള്ള അന്തർദേശീയ വേദികളിൽ പ്രകാശിപ്പിച്ചിട്ടുണ്ട്. 'വിജയ മന്ത്രങ്ങൾ' എന്ന ഈ പുസ്തകം യുവാക്കൾക്ക് ജീവിതത്തിൽ മുന്നേറാനുള്ള പ്രചോദനം നൽകുന്ന ഒന്നായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.