city-gold-ad-for-blogger
Aster MIMS 10/10/2023

സബ്‌സ്‌റ്റേഷനില്‍ റിലേ തകരാര്‍, നഗരത്തിലെ ഫീഡറും പോയി; മണിക്കൂറുകള്‍ക്കുള്ളില്‍ വൈദ്യുതി മുടങ്ങിയത് നിരവധി തവണ, വ്യാപാരികളും നഗരവാസികളും ദുരിതത്തിലായി

കാസര്‍കോട്: (www.kasargodvartha.com 02.11.2018) സബ്‌സ്‌റ്റേഷനില്‍ റിലേ തകരാര്‍, നഗരത്തിലെ ഫീഡറും പോയി. ഇതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ കാസര്‍കോട് നഗരത്തില്‍ വൈദ്യുതി നിലച്ചത് നിരവധി തവണ. വൈദ്യുതി മുടങ്ങിയതോടെ നിരവധി സ്ഥാപനങ്ങളിലെ ജോലികളും തടസപ്പെട്ടു. വൈകിട്ടോടെ തകരാര്‍ പരിഹരിച്ചതായാണ് കെ എസ് ഇ ബി അധികൃതര്‍ പറയുന്നത്. വെള്ളിയാഴ്ച ഉച്ച മുതലാണ് ഇടയ്ക്കിടെ വൈദ്യുതി ബന്ധം നിലക്കാന്‍ തുടങ്ങിയത്.
സബ്‌സ്‌റ്റേഷനില്‍ റിലേ തകരാര്‍, നഗരത്തിലെ ഫീഡറും പോയി; മണിക്കൂറുകള്‍ക്കുള്ളില്‍ വൈദ്യുതി മുടങ്ങിയത് നിരവധി തവണ, വ്യാപാരികളും നഗരവാസികളും ദുരിതത്തിലായി

പെട്ടെന്നുണ്ടാകുന്ന തകരാറുകള്‍ അപ്പോള്‍ തന്നെ പരിഹരിക്കാന്‍ കൂടുതല്‍ സമയമെടുക്കുന്നതെന്നാണ് ജനങ്ങളെയും വ്യാപാരികളെയും വലയ്ക്കുന്നത്. വൈദ്യുതിയുടെ ഒളിച്ചുകളി ജനങ്ങളെ ഏറെ പ്രയാസപ്പെടുത്തുന്നുണ്ട്. നഗരത്തിലെ പല സ്ഥാപനങ്ങളും വൈദ്യുതിയില്ലാതായതോടെ ജോലിക്കാര്‍ വെറുതെ ഇരിക്കേണ്ട അവസ്ഥയിലായിരുന്നു. ജനറേറ്റര്‍ ഉള്ള സ്ഥാപനങ്ങള്‍ ഓരോ തവണ വൈദ്യുതി വരുമ്പോഴും ജനറേറ്റര്‍ ഓഫ് ചെയ്യുകയും വൈദ്യുതി പോകുന്നതോടെ വീണ്ടും പ്രവര്‍ത്തിപ്പിക്കേണ്ടിയും വന്നു. ഇതും വ്യാപാരികളെ ദുരിതത്തിലാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Relay Problem in Sub Station; Power cut in Kasaragod, Kasaragod, News, Electricity, Power cut.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL