ആരിക്കാടിയില്‍ ട്രാന്‍സ്‌പോര്‍ട്ട് ബസിടിച്ച് മരിച്ചയാളുടെ ബന്ധുക്കള്‍ കാസര്‍കോട്ട് എത്തി
Nov 16, 2013, 22:56 IST
കാസര്‍കോട്: ആരിക്കാടി ജങ്ഷനില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് മരിച്ച കര്‍ണാടക സ്വദേശിയെ തിരിച്ചറിഞ്ഞു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ശനിയാഴ്ച രാവിലെ ബന്ധുക്കള്‍ കണ്ടാണ് തിരിച്ചറിഞ്ഞത്. കര്‍ണാടക കൊപ്പല്‍ കുസ്താജി ഉരഗണുവിലെ കൊച്ചുസാബിര്‍-ഹുസൈന്‍ ബീവി ദമ്പതികളുടെ മകന്‍ നതാഫ് രാജ(32)യാണ് മരിച്ചത്.
നവംബര്‍ 11നായിരുന്നു അപകടം ഉണ്ടായത്. സ്വകാര്യ ബസില്‍ നിന്നിറങ്ങി റോഡ് മുറിച്ച് കടക്കുകയായിരുന്ന നതാഫിനെ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ് ഇടിക്കുകയായിരുന്നു. ഒടിക്കൂടിയ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. പിന്നീട് മൃതദേഹം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത് സൂക്ഷിക്കുകയായിരുന്നു.
ടെലിഫോണ്‍ കേബിള്‍ കുഴിയെടുക്കല്‍ തൊഴിലാളിയായിരുന്നു നതാഫ് രാജ. മൂന്നുമാസം മുമ്പാണ് കുമ്പളയില്‍ എത്തിയത്. ഫാത്വിമ, ഹവ്വാബി, അമീന്‍ബി എന്നിവര്‍ സഹോദരങ്ങളാണ്. മൃതദേഹം തളങ്കര മാലിക്ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കാനാണ് ഉദ്ദേശിക്കുന്നത്. മൃതദേഹം നാട്ടില്‍ കൊണ്ടുപോവാന്‍ തങ്ങളുടെ കൈവശം പണമില്ലെന്ന് ബന്ധുക്കള്‍ കെ.എസ്.ആര്‍.ടി.സി.ഡിപ്പോയിലെത്തി അധികൃതരോട് പരാതി പറഞ്ഞെങ്കിലും നടപടികള്‍ പൂര്‍ത്തിയാവാതെ പണം നല്‍കാന്‍ നിര്‍വാഹമില്ലെന്നായിരുന്നു അധികൃതരുടെ മറുപടി. ഇതിനെച്ചൊല്ലി അല്‍പനേരം ഡിപ്പോയില്‍ വാക്കുതര്‍ക്കവുമുണ്ടായി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകര്‍ സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

![]() |
| Nathaf Raja |
Related News:
അമിതവേഗതയിലോടിയ ബസിടിച്ച് യുവാവ് മരിച്ചു; നാട്ടുകാര്‍ റോഡ് തടഞ്ഞു
Also read:
ബെല്‍ഗാമില്‍ ട്രക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് 21 തൊഴിലാളികള്‍ മരിച്ചു
Keywords: Arikady, Kumbala, Man, KSRTC, Accident, Postmortem report, Natives, kasaragod, Kerala, Karnataka, Malik deenar, Deenar Aikya Vedi, Kuppal Kusthaji, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752