ആരും തിരിഞ്ഞ് നോക്കാനില്ലാതെ ഒരമ്മ ജില്ലാ ആശുപത്രിയില്‍
Jun 3, 2017, 13:52 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 03/06/2017) ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള കാര്ത്ത്യായനിയമ്മയെന്ന എഴുപത്തിനാലുകാരി കാഴ്ചക്കാരുടെ നൊമ്പരമാകുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ആരും തിരിഞ്ഞുനോക്കാനില്ലാതെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ സ്ത്രീകളുടെ വാര്‍ഡില്‍ കഴിയുകയാണ് ഈ അമ്മ.
ഇക്കഴിഞ്ഞ മെയ് 20നാണ് കാര്‍ത്ത്യായനിയമ്മയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ബന്ധുക്കളാരും ഇവരെ അന്വേഷിച്ചുവന്നില്ല. ഇപ്പോള്‍ ആശുപത്രി ജീവനക്കാരുടെയും രോഗികളുടെ കൂട്ടിരിപ്പുകാരുടെയും കാരുണ്യത്തില്‍ കഴിയുകയാണ് ഇവര്‍.
കാര്‍ത്ത്യായനിയമ്മയുടെ ഭര്‍ത്താവ് ചന്തുനായര്‍ 12 വര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു. അതിനുശേഷം ആറ് സെന്റ് ഭൂമിയിലെ തന്റെ വീട്ടില്‍ കഴിയുകയായിരുന്നു. ഈ വീടും സ്ഥലവും മക്കള്‍ കൈക്കലാക്കിയശേഷം അമ്മയെ ആശുപത്രിയില്‍ ഉപേക്ഷിച്ചതാണെന്ന് പറയപ്പെടുന്നു.
നാല് മക്കളില്‍ ഒരാള്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനാണെന്ന് ഈ അമ്മ പറയുന്നു. എന്നെങ്കിലും മക്കള്‍ തന്നെ തേടി വരുമെന്ന പ്രതീക്ഷയിലാണ് കാര്‍ത്ത്യായനിഅമ്മ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kanhangad, Hospital, Treatment, Woman, Relatives abandon old age woman at hospital.

കാസർകോട് വാർത്തയുടെ ഫെയ്സ്ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.