city-gold-ad-for-blogger

ഐഎന്‍എല്ലുമായുള്ള ബന്ധം ഇടതുമുന്നണി ശക്തിപ്പെടുത്തും: കോടിയേരി ബാലകൃഷ്ണന്‍

കാസര്‍കോട്: (www.kasargodvartha.com 04/05/2015) ഐഎന്‍എല്ലുമായുള്ള ബന്ധം ഇടതുമുന്നണി ശക്തിപ്പെടുത്തുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബ്ബില്‍ നടന്ന മീറ്റ് ദി പ്രസ്സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഷങ്ങളായി ഐഎന്‍എല്‍ ഇടതുമുന്നണിയുമായി സഹകരിക്കുന്ന കക്ഷിയാണ്. ഐഎന്‍എല്ലിന്റെ മുന്നണി പ്രവേശത്തെ കുറിച്ചുള്ള ചോദ്യത്തിന് ഇടതു മുന്നണി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എസ്.എസ്.എല്‍.സി പരീക്ഷാ ഫലം അട്ടിമറിച്ചത് വിദ്യാഭ്യാസ കച്ചവടക്കാരെ സഹായിക്കാനാണെന്ന് കോടിയേരി ആരോപിച്ചു. പൊതു വിദ്യാഭ്യാസ രംഗത്ത് ബോധപൂര്‍വ്വം പ്രതിസന്ധി സൃഷ്ടിച്ച് സിബിഎസ് സി സ്‌കൂളുകളിലേക്ക് വിദ്യാര്‍ഥികളെ ആകര്‍ഷിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നില്‍. വിദ്യാഭ്യാസ കച്ചവടക്കാരെ സഹായിക്കുന്ന ഇത്തരം നീക്കത്തിനെതിരെ വിദഗ്ധ സമിതിയെ കൊണ്ട് അന്വേഷിപ്പിക്കണം.

മുഖ്യമന്ത്രി നടത്തുന്ന ജനസമ്പര്‍ക്ക പരിപാടി പഴയ രാജഭരണത്തെ ഓര്‍മ്മപ്പെടുത്തുന്നതാണ്. തന്റെ മുന്നില്‍ മുഖം കാണിക്കുന്നവര്‍ക്ക് സഹായം നല്‍കുന്ന സംവിധാനം രാജഭരണത്തിന്റേതാണ്. മുഖ്യമന്ത്രി ഭരണ സംവിധാനത്തെ ശരിപ്പെടുത്തുകയും ശക്തിപ്പെടുത്തുകയുമാണ് വേണ്ടത്. കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി കാസര്‍കോട്ടെത്തിയതായിരുന്നു കോടിയേരി.
ഐഎന്‍എല്ലുമായുള്ള ബന്ധം ഇടതുമുന്നണി ശക്തിപ്പെടുത്തും: കോടിയേരി ബാലകൃഷ്ണന്‍


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia