city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അന്യസംസ്ഥാന തൊഴിലാളികളുടെ ക്രിമിനല്‍ പശ്ചാത്തലം ലക്ഷ്യമാക്കിയുള്ള ഇ- രേഖ ആപ്ലിക്കേഷന്‍ പ്രവര്‍ത്തനം നടപ്പാക്കിത്തുടങ്ങി

കാസര്‍കോട്: (www.kasargodvartha.com 13/11/2017) അന്യസംസ്ഥാന തൊഴിലാളികളുടെ ക്രിമിനല്‍ പശ്ചാത്തലം ലക്ഷ്യമാക്കിയുള്ള ഇ- രേഖ ആപ്ലിക്കേഷന്‍ പ്രവര്‍ത്തനം നടപ്പാക്കിത്തുടങ്ങിയതായി ജില്ലാ പോലീസ് ചീഫ് കെ.ജി സൈമണ്‍ പറഞ്ഞു. നൂറു കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളാണ് ജില്ലയില്‍ തൊഴിലെടുത്ത് കഴിയുന്നത്.

സ്വദേശികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടിയാണ് ഇ- രേഖ മൊബൈല്‍ ആപ്ലിക്കേഷന്‍ പോലീസ് തയ്യാറാക്കിയത്. പാലക്കാട് ജില്ലയിലാണ് ഇതിന്റെ ആദ്യ പ്രവര്‍ത്തനം നടന്നുവന്നത്. ഇപ്പോള്‍ സംസ്ഥാനത്തെ എല്ലായിടത്തും പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കാസര്‍കോട് ജില്ലയിലും അന്യസംസ്ഥാന തൊഴിലാളികളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.

 അന്യസംസ്ഥാന തൊഴിലാളികളുടെ ക്രിമിനല്‍ പശ്ചാത്തലം ലക്ഷ്യമാക്കിയുള്ള ഇ- രേഖ ആപ്ലിക്കേഷന്‍ പ്രവര്‍ത്തനം നടപ്പാക്കിത്തുടങ്ങി

ചെര്‍ക്കളയില്‍ അന്യസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട കേസിലെ പ്രതികളുടെ അറസ്റ്റിനെ കുറിച്ച് അറിയിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് കാസര്‍കോട്ടും ഇ- രേഖ രജിസ്‌ട്രേഷന്‍ തുടങ്ങിയ വിവരം ജില്ലാ പോലീസ് ചീഫ് വ്യക്തമാക്കിയത്. ഇതര സംസ്ഥാന തൊഴിലാളികളുടെ സ്വദേശത്തെ വിവരങ്ങള്‍, വിരലടയാളം, ഫോട്ടോ, വോട്ടേഴ്സ് കാര്‍ഡ്, ആധാര്‍ എന്നിവയ്ക്കു പുറമ തൊഴിലാളികള്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ആ വിവരവും ആപ്പുകളില്‍ രേഖപ്പെടുത്തും.

ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് താമസസൗകര്യം നല്‍കുന്നവരും, തൊഴിലുടമയും തൊഴിലാളികളെ സംബന്ധിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കുമ്പോള്‍ പോലീസ് നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിക്കുകയും ആപ്പില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. മൊബൈല്‍ വഴി തന്നെ ഫോട്ടോയെടുപ്പും മറ്റു വിവരങ്ങളും ചേര്‍ക്കാമെന്നതു കൊണ്ട് പദ്ധതി എളുപ്പമാകുന്നുണ്ട്.

രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഇ-രേഖയുടെ ഒരു കോപ്പി അവര്‍ക്ക് നല്‍കും. ഇ-രേഖ കാര്‍ഡിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ തൊഴിലാളിയുടെ വിവരങ്ങള്‍ ലഭ്യമാകുന്ന രീതിയിലാണ് ആപ്ലിക്കേഷന്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. കാസര്‍കോട് ജില്ലയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളിലെല്ലാം രജിസ്‌ട്രേഷന്‍ നടപ്പിലാക്കാനാണ് പോലീസ് ഉദ്ദേശിക്കുന്നതെന്നും എസ് പി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Registration, Application, Police, Case, Police Station, SP, News, Mobile, Photo, Registration of other state workers in E-Rekha Application Started.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia