വാര്‍ദ്ധക്യകാല പെന്ഷന്: പ്രായപരിധി കുറയ്ക്കണം
Jul 23, 2012, 16:50 IST
കാസര്‍കോട്: വാര്‍ദ്ധക്യകാല പെന്ഷന് പ്രായപരിധി 65 വയസ്സില്‍ നിന്നും 60 വയസ്സായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കാസര്‍കോട് നഗരസഭാ ചെയര്മാന് ടി. ഇ അബ്ദുല്ല മുഖ്യമന്ത്രി, സാമൂഹ്യവകുപ്പ് മന്ത്രി എന്നിവരെ നേരില്‍ കണ്ട് നിവേദനം നല്കി.
കേന്ദ്രസര്‍ക്കാര്‍ 2011ലെ ബജറ്റില്‍ വാര്‍ദ്ധക്യകാല പെന്ഷന് പ്രായം കുറയ്ക്കുന്നതിന് നിര്‍ദ്ദേശമുണ്ടായിരുന്നു. പ്രസ്തുത നിര്‍ദ്ദേശം ഇതുവരെ കേരളത്തില്‍ നടപ്പിലാക്കിയിട്ടില്ല. ഇതുമൂലം നിരവധി പേര്‍ക്ക് പെന്ഷന് നിഷേധിക്കപ്പെടുന്നു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ ഇത് നടപ്പിലാക്കിയിട്ടുണ്ട്. ഈ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി ചെയര്മാന് പറഞ്ഞു.

Keywords: Kasaragod, Pension, T.E Abdulla