കുമ്പളയില്‍ ഡിവൈഎഫ്‌ഐയുടെ 'ചുവപ്പന്‍' പ്രകടനം സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റ്
Dec 29, 2014, 14:31 IST
കുമ്പള: (www.kasargodvartha.com 29.12.2014) വെള്ളഷര്‍ട്ടും ചുവപ്പ് മുണ്ടും ധരിച്ച് ഡിവൈഎഫ് യൂണിറ്റ് കമ്മറ്റി നടത്തിയ പ്രകടനം ശ്രദ്ധേയമായി. സോഷ്യല്‍ മീഡിയകള്‍ ഏറെ പ്രചാരത്തിലുള്ള ഇക്കാലത്ത് ഒരേ വസ്ത്രം ധരിച്ച് നടത്തിയ പ്രകടനം സ്മാര്‍ട്ട് ഫോണുകളില്‍ പകര്‍ത്താനും പ്രവര്‍ത്തകര്‍ മത്സരിക്കുന്നുണ്ടായിരുന്നു. പ്രകടനത്തിന് ശേഷം ഫോട്ടോ സെക്ഷനും നടത്തി. നിരവധി പ്രവര്‍ത്തകരാണ് ഇവരോടൊപ്പം നിന്ന് ഫോട്ടോ എടുത്തത്. ഈ ഫോട്ടോകളും സോഷ്യല്‍ മീഡിയകളില്‍ ഹിറ്റാവുകയാണ്.
സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പങ്കെടുത്ത പരിപാടിയിലാണ് പ്രവര്‍ത്തകര്‍ വെള്ള ഷര്‍ട്ടും ചുവപ്പ് മുണ്ടും ധരിച്ച് പ്രകടനം നടത്തിയത്. ഡിവൈഎഫ്‌ഐ കുമ്പള യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മുരളി രക്തസാക്ഷി ഫണ്ട് കൈമാറല്‍ ചടങ്ങിനോടനുബന്ധിച്ച് വേറിട്ട പ്രകടനം നടന്നത്്.
മുരളിയെ വധിച്ച ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ രൂക്ഷമായ മൂദ്രാവാക്യമാണ് പ്രകടത്തില്‍ ഉയര്‍ന്നത്. കാവിമുണ്ടും വൈള്ളഷര്‍ട്ടും ധരിച്ച് പ്രകടനം നടത്തുന്ന ബിജെപി പ്രവര്‍ത്തകര്‍ക്ക് ഡിവൈഎഫ്‌ഐ അതേ രൂപത്തില്‍ മറുപടി നല്‍കുകയാണ് പുതിയ രൂപത്തിലുള്ള പ്രകടനത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

Keywords : Kumbala, DYFI, CPM, rally, Kerala, Kasaragod, Social Media, Red performance of DYFI in Kumbala huge hit on social media.
Advertisement:
Advertisement: