city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Conference | കാഞ്ഞങ്ങാട്ട് ചെങ്കൊടി ഉയർന്നു; സിപിഎം ജില്ലാ സമ്മേളനത്തിന് പ്രൗഢോജ്വല തുടക്കം

Red flag hoisted at the CPM Kasaragod District Conference in Kanhangad.
Photo Credit: Screenshot from a Facebook video by Cpim Kasaragod

● ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ പ്രതിനിധി സമ്മേളനം
● പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യും
● വെള്ളിയാഴ്ച വൈകിട്ട് അരലക്ഷം പേർ പങ്കെടുക്കുന്ന പൊതുസമ്മേളനം

കാഞ്ഞങ്ങാട്: (KasargodVartha) സിപിഎം കാസർകോട് ജില്ലാ സമ്മേളനത്തിന് കാഞ്ഞങ്ങാട്ട് ചെമ്പതാക ഉയർന്നു. ജില്ലയിലെ 32 രക്തസാക്ഷി കുടീരങ്ങളിൽ നിന്ന് രാവിലെയും ഉച്ചക്കുമായി പുറപ്പെട്ട കൊടി, കൊടിമര, ദീപശിഖാ ജാഥകൾ വൈകിട്ട് അലാമിപ്പള്ളിയിൽ സംഗമിച്ചു. അത്‌ലറ്റുകളുടെയും ചുവപ്പുസേനയുടെയും ബൈക്ക് റാലിയുടെയും താളമേളങ്ങളുടെയും അകമ്പടിയോടെ ജാഥകൾ നോർത്ത് കോട്ടച്ചേരിയിലെ പൊതുസമ്മേളന നഗരിയായ സീതാറാം യച്ചൂരി–കോടിയേരി ബാലകൃഷ്ണൻ നഗറിൽ എത്തി. 

രാത്രി എട്ടിന് സംഘാടകസമിതി ചെയർമാൻ വി വി രമേശൻ പതാകയുയർത്തി. സംഘാടകസമിതി ജനറൽ കൺവീനർ കെ രാജ് മോഹൻ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ, സംസ്ഥാന സമിതി അംഗങ്ങളായ കെ പി സതീഷ് ചന്ദ്രൻ, സി എച്ച് കുഞ്ഞമ്പു, മുതിർന്ന നേതാവ് പി കരുണാകരൻ, ജില്ലാ സെക്രട്ടറിയേറ്റ്, ജില്ലാ കമ്മിറ്റി അംഗങ്ങൾ സന്നിഹിതരായിരുന്നു.

ടൗൺഹാൾ പരിസരത്തെ പി രാഘവൻ നഗറിൽ കെപിഎസിയുടെ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ നാടകവും അരങ്ങേറി. 28 രക്തസാക്ഷി സ്മൃതി കുടീരത്തിൽ നിന്നും ചൊവ്വ രാത്രി എത്തിച്ച ദീപശിഖ, ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ സമ്മേളന നഗരിയിലെ വലിയ ദീപത്തിൽ കൊളുത്തും. കയ്യൂരിൽ നിന്നും എത്തിച്ച കൊടിമരത്തിൽ പൈവളിഗെയിൽ നിന്നും എത്തിച്ച പതാക മുതിർന്ന നേതാവ് പി കരുണാകരനും ഉയർത്തും. 

ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ കോട്ടച്ചേരി മാവുങ്കാൽ റോഡരികിൽ പ്രത്യേകം തയ്യാറാക്കിയ എ കെ നാരായണൻ, കെ കുഞ്ഞിരാമൻ നഗറിൽ ജില്ലാ പ്രതിനിധി സമ്മേളനം നടക്കും. പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 27904 പാർട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 12 ഏരിയകളിൽ നിന്നും 281 പ്രതിനിധികളും 36 ജില്ലാകമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 317 പ്രതിനിധികളാണ് ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജൻ, പി കെ ശ്രീമതി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി പി രാമകൃഷ്ണൻ എംഎൽഎ, ആനാവൂർ നാഗപ്പൻ, പി കെ ബിജു എന്നിവർ സമ്മേളനത്തിൽ മുഴുനീളം പങ്കെടുക്കും.

വെള്ളിയാഴ്ച വൈകിട്ട് അലമാപ്പള്ളി കേന്ദ്രീകരിച്ച് ചുവപ്പുസേനാ പരേഡ് ഉണ്ടാകും. നോർത്ത് കോട്ടച്ചേരിയിലെ സീതാറാം യച്ചൂരി–കോടിയേരി ബാലകൃഷ്ണൻ നഗറിൽ അരലക്ഷം പേർ പങ്കെടുക്കുന്ന പൊതുസമ്മേളനം പിബി അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളന നഗരിയിൽ ഉയർത്തിയ പതാക മുനയംകുന്ന് രക്തസാക്ഷി സ്മൃതി മണ്ഡപത്തിൽ നിന്ന് സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ്ചന്ദ്രൻ ജാഥാ ലീഡറർ ജില്ലാ സെക്രട്ടേറിയറ്റംഗം സാബു അബ്രഹാമിന് കൈമാറി. എൻ വി ശിവദാസൻ അധ്യക്ഷനായി. 

ജില്ലാ സെക്രട്ടേറിയറ്റംഗം വി കെ രാജൻ, ജില്ലാ കമ്മിറ്റി അംഗം സി ജെ സജിത്ത്, ഏരിയ സെക്രട്ടറി എ അപ്പുക്കുട്ടൻ, ജോസ് പതാലിൽ എന്നിവർ സംസാരിച്ചു. എം എൻ പ്രസാദ് സ്വാഗതം പറഞ്ഞു. തുടർന്ന് അത്‌ലറ്റുകൾ റിലേയായി പതാക കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുപോയി. തവളക്കുണ്ട്, ആയന്നൂർ, കൊല്ലാട, കമ്പല്ലൂർ, പെരളം, മൗക്കോട്, കുന്നുംകൈ എന്നിവിടങ്ങളിൽ സ്വീകരണം നൽകി. എളേരി ഏരിയുടെ അതിർത്തി കേന്ദമായ പരപ്പച്ചാലിൽ നീലേശ്വരം ഏരിയാസെക്രട്ടറി എം രാജന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് കാലിച്ചാമരം, കരിന്തളം വെസ്റ്റ്, കൊല്ലമ്പാറ, ചോയ്യംങ്കോട്, ചായ്യോം, ബങ്കളം, ആലിങ്കിൽ, ചേടിറോഡ്, അടുക്കത്ത് പറമ്പ, കാലിച്ചാംപൊതി, മടിക്കൈ അമ്പലത്തുകര, ചെമ്മട്ടംവയൽ, ആറങ്ങാടി ജംഗ്ഷൻ, ആലാമിപ്പള്ളി ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ സ്വീകരണം നൽകി.

പൊതുസമ്മേളന നഗരിയിൽ സ്ഥാപിച്ച കൊടിമരം ചീമേനി രക്തസാക്ഷി സ്മൃതിമണ്ഡപത്തിൽ ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ കൈമാറി. ജാഥാ ലീഡർ പി ജനാർദനൻ ഏറ്റുവാങ്ങി. കെ ബാലകൃഷ്ണൻ അധ്യക്ഷനായി. പി കമലാക്ഷൻ, കെ ശകുന്തള, രജീഷ് വെള്ളളാട്ട്, കെ സജേഷ് എന്നിവർ സംസാരിച്ചു. എം കെ നളിനാക്ഷൻ സ്വാഗതം പറഞ്ഞു. ജാഥയ്ക്ക് നിടുംബ, ചെമ്പ്രകാനം, ചെറുവത്തൂർ സ്റ്റേഷൻ റോഡ്, മയിച്ച എന്നിവിടങ്ങളിൽ സ്വീകരണം നൽകി.

പ്രതിനിധി സമ്മേളന നഗരിയിൽ ഉയർത്താനുള്ള കൊടിമരം കയ്യൂർ രക്തസാക്ഷി സ്മൃതി മണ്ഡപത്തിൽ മുതിർന്ന നേതാവ് പി കരുണാകരൻ കൈമാറി. ജാഥാ ലീഡർ എം രാജഗോപാലൻ എംഎൽഎ ഏറ്റുവാങ്ങി. കയനി കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി മാധവൻ മണിയറ, എം രാജീവൻ എന്നിവർ സംസാരിച്ചു. കെ രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. കയ്യൂർ സെൻട്രൽ, കൂക്കോട്ട് എന്നിവിടങ്ങളിൽ കൊടിമര ജാഥയ്ക്ക് സ്വീകരണം നൽകി.

പ്രതിനിധി സമ്മേളന നഗരിയിൽ ഉയർത്തുന്ന കൊടി പൈവളിഗെ രക്തസാക്ഷി മണ്ഡപത്തിൽ സംസ്ഥാന കമ്മിറ്റിയംഗം സി എച്ച് കുഞ്ഞമ്പു എംഎൽഎ ജാഥാ ലീഡർ കെ ആർ ജയാനന്ദയ്ക്ക് കൈമാറി. പുരുഷോത്തമ ബള്ളൂർ അധ്യക്ഷനായി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം സുമതി സംസാരിച്ചു. എം ചന്ദ്രനായിക്ക് സ്വാഗതം പറഞ്ഞു. ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ സാംസ്കാരിക പ്രഭാഷണം ബുധനാഴ്ച വൈകിട്ട് അഞ്ചിന് ടൗൺഹാൾ പരിസരത്തെ പി രാഘവൻ നഗറിൽ നടക്കും. സുനിൽ പി ഇളയിടം പ്രഭാഷണം നടത്തും. തുടർന്ന് നിലാമഴ ഗസൽ സന്ധ്യയും അരങ്ങേറും.

 The CPM Kasaragod district conference began in Kanhangad with a grand flag hoisting ceremony. Various processions converged at the public meeting venue. The conference will feature delegate sessions, public meetings, and cultural programs. Prominent leaders will participate.

#CPMKasaragod #DistrictConference #Kanhangad #KeralaPolitics #RedFlag #PoliticalGathering

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia