റെഡ്ക്രോസ് നീന്തലില്‍ 80 പേര്‍ക്ക് പരിശീലനം നല്‍കി
May 21, 2012, 14:49 IST

പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുപ്രിയ ഉദ്ഘാടനം ചെയ്തു. റെഡ്ക്രോസ് ചെയര്‍മാന്‍ ഇ.ചന്ദ്രശേഖരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ഫയര്‍ & റെസ്ക്യു സ്റേഷന്‍ ഓഫീസര്‍ ജോണ്‍സണ്‍ പീറ്റര്‍ മുഖ്യ അതിഥിയായിരുന്നു. റെഡ്ക്രോസ് സെക്രട്ടറി എച്ച്.എസ്.ഭട്ട്, വൈസ് പ്രസിഡണ്ട് എച്ച്.കെ മോഹന്‍ദാസ്, ട്രഷറര്‍ ഭാസ്കരന്‍ നമ്പ്യാര്‍, റെഡ്ക്രോസ് ദ്രുതകര്‍മ്മ സേന കോര്‍ഡിനേറ്റര്‍ എം.വിജയകുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ദുരന്ത രക്ഷാ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പി.അജിത്കുമാര്‍ ക്ളാസെടുത്തു. എം.ബി.മധുസൂദനന്‍ നായര്‍ സ്വാഗതവും, പി.എം.ജോസ് നന്ദിയും പറഞ്ഞു.
Keywords: Red cross, Swimming Practice, Kasaragod