റെഡ്ക്രോസ് ദിനാചരണം സംഘടിപ്പിക്കും
May 3, 2012, 12:07 IST
കാസര്‍കോട്: ഇന്ത്യന്‍ റൊഡ്ക്രോസ് സൊസൈറ്റി ജില്ലാ ഘടകത്തിന്റെയും, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കാഞ്ഞങ്ങാട് ശാഖയുടെയും ആഭിമുഖ്യത്തില്‍ മെയ് 8 ന് 9.30 ന് കാഞ്ഞങ്ങാട് കുന്നുമ്മല്‍ ഐ.എം.എ. ഹാളില്‍ ലോക റെഡ്ക്രോസ് ദിനാചരണം സംഘടിപ്പിക്കും. പരിപാടി എ.ഡി.എം. എച്ച്.ദിനേശന്‍ ഉദ്ഘാടനം ചെയ്യും. റെഡ്ക്രോസ് സൊസൈറ്റി ജില്ലാ പ്രസിഡന്റ് ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഇ.രാഘവന്‍ മുഖ്യപ്രഭാഷണം നടത്തും. 2012 ല്‍ മികച്ച നഴ്സായി തെരെഞ്ഞെടുക്കപ്പെട്ട ജി.ലക്ഷ്മിക്ക് ഡോ.ബി.എ.ഷേണായ് മെമ്മോറിയല്‍ അവാര്‍ഡ് വിതരണം ചെയ്യും.
Keywords: Red cross day celebration, Kasaragod