ചെറുവത്തൂര്‍ അപകടമേഖലയില്‍ പരിഹാര നടപടികള്‍ എടുക്കും
Aug 1, 2012, 16:54 IST
ചെറുവത്തൂര്‍: സ്ഥിരം അപകടമേഖലയായ ചെറുവത്തൂര്‍ മുതല്‍ മയ്യിച്ചവരെയുള്ള ദേശീയ പാതയില്‍ അപകടങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ പരിഹാര നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാതല റോഡ് സുരക്ഷാ സമിതി തീരുമാനിച്ചു.
ഇവിടെ റോഡില്‍ ഡിവൈഡര്‍ സ്ഥാപിക്കാനും, നിലവില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് മറ്റൊരു സ്ഥലത്തേക്ക് മാറ്റാനും സൈന്‍ബോര്‍ഡ് സ്ഥാപിക്കാനും റിഫ്‌ളക്ടറുകള്‍ സ്ഥാപിക്കാനും റോഡിന്റെ വശങ്ങളില്‍ സംരക്ഷണ ഭിത്തികള്‍ നിര്‍മ്മിക്കാനും യോഗം തീരുമാനിച്ചു. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ദേശീയപാത എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ചെറുവത്തൂര്‍ മുതല്‍ മയ്യിച്ച വരെയുള്ള റോഡില്‍ ഈ വര്‍ഷം ഇതുവരെ 12 അപകടങ്ങളാണ് നടന്നത്. അതില്‍ അഞ്ച് പേര്‍ മരിക്കുകയും, ഏഴ് പേര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞവര്‍ഷം ഇവിടെ 23 അപകടങ്ങളില്‍ നാല് പേര്‍ മരിക്കുകയും 23 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. റോഡിന്റെയും വളവിന്റേയും ഘടനയും, വാഹനങ്ങള്‍ ഇവിടെ റോഡരികില്‍ പാര്‍ക്ക് ചെയ്യുന്നതുമാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. കളക്ടറേറ്റില്‍ ചേര്‍ന്ന റോഡ് സുരക്ഷാ സമിതിയോഗത്തില്‍ ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍.ടി.ഒ നാരായണന്‍ പോറ്റി, പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Rectification action, Cheruvathur accident zone, Kasaragod