മുടങ്ങിപ്പോയ സംഗീത നാടക അക്കാദമിയുടെ നാടകോല്‍സവത്തിനു വീണ്ടും തിരശീല ഉയരുന്നു
Jul 31, 2018, 23:35 IST
പ്രതിഭാരാജന്‍
കാഞ്ഞങ്ങാട്: (www.kasargodvartha.com 31.07.2018) മുടങ്ങിപ്പോയ സംഗീത നാടക അക്കാദമിയുടെ നാടകോല്‍സവത്തിനു വീണ്ടും തിരശീല ഉയരുന്നു. മാസങ്ങളോളമായി നടക്കാവതരണം പൂര്‍ണമായും നിര്‍ത്തി വെച്ചിരുന്നു. സംഗീത നാടക അക്കാദമിയുടെ കാഞ്ഞങ്ങാട് പ്രാദേശിക നിലയത്തിന്റെ നിയന്ത്രണത്തില്‍ ടിക്കറ്റ് വെക്കാതെയായിരുന്നു പ്രദര്‍നം. തുടക്കത്തില്‍ പ്രതിവാര പ്രദര്‍ശനമായും, സാമ്പത്തിക പരാധീനതകള്‍ കാരണം ഘട്ടം ഘട്ടമായി ദൈവാരവും, പ്രതിമാസവുമായി പ്രദര്‍ശനം മാറുകയായിരുന്നു. പിന്നീട് അത് തികച്ചും നിശ്ചലമായി.
File Photo |
എന്നാല്‍ സൗജന്യമായി നാടകം കാണാനുള്ള ജനങ്ങളുടെ അവസരം നിഷേധിക്കപ്പെട്ടതു വഴി നാടക പ്രേമികളുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ച് പ്രതിമാസ നാടകം ദ്വൈമാസങ്ങളിലായി വീണ്ടും അരങ്ങിലെത്തുകയാണ്. ഇനിമുതല്‍ രണ്ടിടവിട്ടുള്ള മാസങ്ങളില്‍ എല്ലാ രണ്ടാം തീയ്യതികളിലും കാഞ്ഞങ്ങാട് പ്രാദേശിക നിലയത്തിന്റെ മേല്‍നോട്ടത്തില്‍ ചൈതന്യയില്‍ നാടക പ്രദര്‍ശനം അരങ്ങേറുമെന്ന് ജോ. കണ്‍വീനിയര്‍ പപ്പന്‍ കുട്ടമത്ത് അറിയിച്ചു.
സംഗീത നാടക അക്കാദമിയുടെ കേന്ദ്ര നേതൃത്വത്തിന്റെ ഉപദേശം കണക്കിലെടുത്ത് പ്രാഥമിക ചിലവിനു വേണ്ടിയുള്ള പണം സംഭാവനയിലൂടെ പിരിച്ചെടുക്കും. പുനസ്ഥാപിക്കപ്പെട്ട നാടകത്തിന്റെ ഔപചാരിക ഉല്‍ഘാടനം ആഗസ്റ്റ് രണ്ടിന് ചൈതന്യയില്‍ 'അരങ്ങിലെ അനാര്‍ക്കലി' യുടെ അവതരണത്തോടെ തുടക്കമിടും. കാഞ്ഞങ്ങാട് പ്രാദേശിക നിലയത്തിന്റെ 116ാമത് നാടകം കൂടിയാണിത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Drama, Kasaragod, Kasaragod, News, Recreation for Drama Utsav conducted by Sangheeta Natak academy
Keywords: Drama, Kasaragod, Kasaragod, News, Recreation for Drama Utsav conducted by Sangheeta Natak academy