city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Price Hike | റമദാൻ വിപണി ലക്ഷ്യം; പഴവർഗങ്ങൾക്ക് വില കൂടുന്നു; നേന്ത്രക്കായയ്ക്ക് 85 രൂപയും കടന്ന് റെക്കോർഡിലേക്ക്

Record High Prices for Price of fruits
Representational Image Generated by Meta AI

● നേന്ത്രപ്പഴത്തിന് കിലോയ്ക്ക് 85-90 രൂപയായി വില ഉയർന്നു.
● തമിഴ്നാട്ടിൽ ചുഴലിക്കാറ്റ് കാരണം ഉണ്ടായ കൃഷിനാശം പ്രധാന കാരണമായി 
● വരും ദിവസങ്ങളിൽ വില ഇനിയും ഉയരാൻ സാധ്യത

കാസർകോട്: (KasargodVartha) സർവകാല റെക്കോഡ് തൊട്ട് നേന്ത്രക്കായ. പൊതുവിപണിയിൽ 85 മുതൽ 90 രൂപ വരെയാണ് ചൊവ്വാഴ്ചത്തെ വില. നഗര-ഗ്രാമ പ്രദേശങ്ങളിലൊക്കെ വിലക്കയറ്റത്തിന്റെ സൂചനകൾ കണ്ടു തുടങ്ങിയിട്ടുണ്ട്. ലക്ഷ്യം അടുത്തമാസം തുടങ്ങാനിരിക്കുന്ന റമദാൻ വിപണി തന്നെ. മൊത്ത പൊതുവിപണിയിൽ തന്നെ തിങ്കളാഴ്ച 65 മുതൽ 75 രൂപ വരെ ആയിരുന്നു നേന്ത്രപ്പഴത്തിന്റെ വില. 

Record High Prices for Price of fruits

അതേപോലെ കദളിപ്പഴത്തിനും വില എൺപതിൽ എത്തി നിൽക്കുന്നുണ്ട്. മൈസൂർ പഴത്തിന് മാത്രം 50, 60 എന്നിങ്ങനെയാണ് ഈടാക്കുന്നത്. നേന്ത്രക്കായയ്ക്ക് റെക്കോഡ് വില ആദ്യമായിട്ടാണെന്ന് പഴം-പച്ചക്കറി വ്യാപാരികൾ പറയുന്നുണ്ട്. 2023ൽ  ഇതേ കാലയളവിൽ നേന്ത്രക്കായക്ക് 70 വരെ എത്തിയിരുന്നു. 2024 ഓണവിപണിയിൽ 60,65 എന്നിങ്ങനെ പഴം ലഭിക്കുമായിരുന്നു.

Record High Prices for Price of fruits

തമിഴ്നാട്ടിലെ ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിനെ തുടർന്നുള്ള കൃഷിനാശത്തിൽ നിന്ന് കർഷകർ ഇതുവരെ മുക്തരായിട്ടില്ല. 2.11 ഹെക്ടർ കൃഷി നാശമാണ് തമിഴ് നാട്ടിൽ ഉണ്ടായത്. കൃഷിയേറെയും ബാധിച്ചത് വാഴ കർഷകരെ തന്നെയായിരുന്നു. ഇതുതന്നെയാണ് വില ഉയരാനുള്ള കാരണമാകുന്നതെന്ന് വ്യാപാരികൾ പറയുന്നു. കേരളത്തിലേക്ക് പ്രധാനമായും നേന്ത്രക്കായ എത്തുന്നത് തമിഴ് നാട്ടിലെ തേനി, കൃഷ്ണഗിരി, നീലഗിരി, കോയമ്പത്തൂർ, ഈറോഡ്, പൊള്ളാച്ചി ഭാഗങ്ങളിൽ നിന്നാണ്. 

Record High Prices for Price of fruits

നേന്ത്രക്കായയുടെ വിലവർധനവോടെ  ചിപ്സ് ഉൾപ്പെടെയുള്ള അനുബന്ധ ഉൽപ്പന്നങ്ങൾക്കും വില ഏറെ വർധിച്ചിട്ടുണ്ട്. നേന്ത്രക്കായ വില വർധനവ് ചിപ്സ് ഉൽപാദകരെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വിപണിയിൽ നിലവിൽ ആപ്പിളിന് 140 മുതൽ 300 രൂപയുള്ളവ വരെയാണ് വില. പച്ച മുന്തിരി 100, വിത്തില്ലാത്ത കറുത്ത മുന്തിരി 280, മുസംബി നല്ലയിനം 100, മാതളനാരകം 150, പേരക്ക 150, പപ്പായ 50 എന്നിങ്ങനെയാണ് വില. ഓറഞ്ചിനു മാത്രമാണ് അൽപമെങ്കിലും വിലക്കുറവുള്ളത്, കിലോയ്ക്ക് 40 രൂപയാണ് നിരക്ക്.


ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Prices of Nendran plantains have reached record highs, touching ₹85 due to market trends, the upcoming Ramadan season, and crop damages in Tamil Nadu.

#NendranPrice #MarketTrends #PriceHike #KasaragodNews #RamadanMarket #FruitPrices

 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia