city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Award | വാദ്യകലയിലെ നിറസാന്നിധ്യത്തിന് അംഗീകാരം; രാജേഷ് മാരാർക്ക് 'വാദ്യതിലകം' ബഹുമതി നൽകി ആദരവ്

Rajesh Marar receiving the Vadyathilakam award at Thrikkannad Sri Trayambakeswara Temple.
Photo: Arranged

● രാജേഷ് മാരാർ 30 വർഷമായി വാദ്യകലാരംഗത്ത് സജീവമാണ്.
● തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വര ക്ഷേത്രത്തിൽ വെച്ച് പുരസ്കാരം നൽകി.
● 'വാദ്യതിലകം' ബഹുമതിയും, സ്വർണമുദ്രയും, പ്രശസ്തി പത്രവും സമ്മാനിച്ചു 
● അഡ്വ. സി എച്ച് കുഞ്ഞമ്പു എംഎൽഎ പുരസ്കാരം നൽകി ആദരിച്ചു.

ബേക്കൽ: (KasargodVartha) വാദ്യകലാരംഗത്ത് 30 വർഷത്തെ നിറസാന്നിദ്ധ്യം അറിയിച്ച തൃക്കണ്ണാട് രാജേഷ് മാരാർക്ക് സുവർണമുദ്രയും പ്രശസ്തി പത്രവും 'വാദ്യതിലകം' ബഹുമതിയും നൽകി ആദരിച്ചു. തൃക്കണ്ണാട് വാദ്യകലാ ആസ്വാദക കൂട്ടായ്മയുടെ നേതൃത്വത്തിൽ തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വര ക്ഷേത്ര ആറാട്ട് മഹോത്സവത്തിൻ്റെ പള്ളിവേട്ട ദിവസമാണ് രാജേഷ് മാരാരുടെ അതിഗംഭീര തായമ്പക അരങ്ങേറിയത്.

തുടർന്ന് ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ രാജേഷ് മാരാർ ആദ്യം തൃക്കണ്ണാടപ്പനെ വണങ്ങി ക്ഷേത്ര മേൽശാന്തി നവീൻ ചന്ദ്ര കായർത്തായയ്ക്കും കീഴ്ശാന്തി ഉപേന്ദ്ര അഗ്ഗിത്തായക്കും ഗുരു പനയാൽ ചന്ദ്രശേഖര മാരാർക്കും ദക്ഷിണ നൽകി അനുഗ്രഹം വാങ്ങി. തുടർന്ന് അഡ്വ. സി എച്ച് കുഞ്ഞമ്പു എംഎൽഎ രാജേഷ് മാരാർക്ക് സുവർണ മുദ്രയും പ്രശസ്തി പത്രവും നൽകി ആദരിച്ചു. ക്ഷേത്ര മേൽ ശാന്തി 'വാദ്യതിലകം' ബഹുമതി മൂന്ന് പ്രാവശ്യം ഉറക്കെ ചൊല്ലി വിളിച്ചു. കൂടി നിന്നവർ ഉറക്കെ ഏറ്റുവിളിച്ചു.

ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ വള്ളിയോട് ബാലകൃഷ്ണൻ നായർ, ക്ഷേത്ര കീഴ്ശാന്തിയും പ്രശസ്ത തിടമ്പ് നൃത്ത കലാകാരനുമായ ഉപേന്ദ്ര അഗ്ഗിത്തായ, തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വര ക്ഷേത്രം ആഘോഷ കമ്മിറ്റി ജനറൽ സെക്രട്ടറിയും കോട്ടിക്കുളം ശ്രീ കുറുംബ ഭഗവതി ക്ഷേത്ര പ്രസിഡന്റ്മായ വി ആർ സുരേന്ദ്രനാഥ്, ബേക്കൽ കുറുംബ ഭഗവതി ക്ഷേത്ര ഭാരവാഹി സജീവൻ ശംഭു, കേരള ക്ഷേത്ര വാദ്യകലാ അക്കാദമി സംസ്ഥാന അസി. സെക്രട്ടറി വാദ്യരത്നം മടിക്കൈ ഉണ്ണികൃഷ്ണമാരാർ, കോട്ടിക്കുളം -ബേക്കൽ മിനി ഹാർബർ കമ്മിറ്റി ജനറൽ കൺവീനർ പുരുഷോത്തമൻ ബേക്കൽ എന്നിവർ പൊന്നാടയും മൊമെന്റോയും നൽകി.

ചടങ്ങിൽ ദേവസ്വം ട്രസ്റ്റി അംഗങ്ങളായ മേലത്ത് സത്യനാഥൻ നമ്പ്യാർ, ഇടയില്ലം ശ്രീവത്സൻ നമ്പ്യാർ, ബേക്കൽ കുറുംബ ഭഗവതി ക്ഷേത്ര പ്രസിഡന്റ്‌ അജയ്കുമാർ, സെക്രട്ടറി ബി ഭാസ്കരൻ, കോട്ടിക്കുളം കുറുംബ ഭഗവതി ക്ഷേത്രം സെക്രട്ടറി ഭാർഗ്ഗവൻ കോട്ടിക്കുളം, മധു മുതിയക്കാൽ, വി.ആർ. ഗംഗാധരൻ, പി. സുധാകരൻ, വി.പ്രഭാകരൻ, രവീന്ദ്രൻ കൊക്കാൽ, വിപിൻലാൽ, മുൻ ട്രസ്റ്റി അംഗങ്ങളായ അജിത്ത് സി. കളനാട്, കുതിർമ്മൽ സുധാകരൻ, തുടങ്ങിയവർ പങ്കെടുത്തു. 

ഈ വാർത്ത ഷെയർ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ബോക്സിൽ രേഖപ്പെടുത്തുക.

Rajesh Marar, who has been active in the percussion music scene for 30 years, was honored with the 'Vadyathilakam' title, a gold medal, and a certificate of appreciation. He was recognized for his outstanding contributions to the field during a ceremony at the Thrikkannad Sri Trayambakeswara Temple.

#Vadyathilakam #RajeshMarar #PercussionMusic #KeralaCulture #ThrikkannadTemple #AwardCeremony

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia