കാതടപ്പിക്കുന്ന ശബ്ദത്തില്‍ ബുള്ളറ്റ് റൈസിംഗ് നടത്തിയ സംഘത്തിലെ ഒരാള്‍ പിടിയില്‍; നാല് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു
Sep 1, 2017, 15:53 IST
കാസര്‍കോട്:(www.kasargodvartha.com 01/09/2017) ബലിപെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി കാതടപ്പിക്കുന്ന ശബ്ദത്തില്‍ ബുള്ളറ്റ് റൈസിംഗ് നടത്തിയ യുവാക്കളുടെ സംഘത്തില്‍പ്പെട്ട ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.ബദിയടുക്ക കണ്ണാടിക്കാനം സ്വദേശിയും എറണാകുളത്തെ സ്വകാര്യസ്ഥാപനത്തില്‍ ജീവനക്കാരനുമായ മുഹമ്മദ് റാഷിഖിനെ(20)യാണ് ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തത്. റാഷിഖ് ഓടിച്ച ബുള്ളറ്റ് ഉള്‍പ്പെടെ നാല് ഇരുചക്രവാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച വൈകുന്നേരം ബദിയടുക്ക, പെര്‍ള, കണ്ണാടിക്കാനം ഭാഗങ്ങളിലാണ് പൊതുജനങ്ങള്‍ക്ക് ശല്യവും അരോചകവുമാകുന്ന വിധത്തില്‍ കാതടപ്പിക്കുന്ന ശബ്ദത്തോടെ ഒരുസംഘം യുവാക്കള്‍ ബുള്ളറ്റുകള്‍ പറത്തിയത്. ഇരുപതിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ളവരാണ് കൂട്ടത്തോടെ ബുള്ളറ്റുകളുമായെത്തി ആഹ്ലാദം പ്രകടിപ്പിച്ചത്.
ശബ്ദഘോഷങ്ങളോടെയുള്ള ബൈക്ക് റൈസിംഗ് നടത്തരുതെന്ന പോലീസിന്റെ മുന്നറിയിപ്പ് അവഗണിച്ചായിരുന്നു യുവാക്കളുടെ പ്രകടനം. ചിലര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബദിയടുക്ക എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തിയതോടെ യുവാക്കളില്‍ പലരും വാഹനങ്ങളുമായി സ്ഥലം വിട്ടു. നാല് വാഹനങ്ങള്‍ പിടികൂടിയ പോലീസ് മുഹമ്മദ് റാഷിഖിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പത്തുവാഹനങ്ങളെയും ഈ വാഹനങ്ങള്‍ ഓടിച്ചവരെയും കേസിലുള്‍പ്പെടുത്തി പോലീസ് അന്വേഷണമാരംഭിച്ചു. നിയമവിരുദ്ധമായ ഇത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് ഉള്‍പ്പെടുത്തുന്നതടക്കം കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
Keywords: Reckless driving; Four held, News, Kasaragod, Vehicles, Kerala, Custody, Police, Arrest, Two-wheeler, Investigation, Badiyaduka,