ദുബൈ ഉപ്പള സോക്കര്‍ ആന്‍ഡ് ഫാമിലി മീറ്റ്: കളിക്കാര്‍ക്ക് 28 ന് ഉപ്പളയില്‍ സ്വീകരണം
Apr 26, 2016, 13:00 IST
കാസര്‍കോട്: (www.kasargodvartha.com 26.04.2016) ദുബൈ ഉപ്പള സോക്കര്‍ ആന്‍ഡ് ഫാമിലി മീറ്റില്‍ പങ്കെടുത്ത കളിക്കാര്‍ക്ക് 28 ന് ഉപ്പളയില്‍ സ്വീകരണം നല്‍കും. ഉപ്പളയില്‍ നിന്ന് പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും അകമ്പടിയോടെ കളിക്കാരെ പച്ചമ്പളത്തേക്ക് ആനയിക്കുമെന്ന് പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിച്ച ഫ്രണ്ട്‌സ് പച്ചമ്പള ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ദുബൈ ജെ എസ് എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ഏപ്രില്‍ ഒന്നിനാണ് ദുബൈ ഉപ്പള സോക്കര്‍ ആന്‍ഡ് ഫാമിലി മീറ്റ് (ഡി യു എസ് എഫ് എം-2016) സംഘടിപ്പിച്ചത്. യു എ ഇ - മംഗല്‍പാടി പഞ്ചായത്തുകാര്‍ സംഗമിച്ച പരിപാടിയില്‍ ഇന്ത്യന്‍ താരങ്ങളായ റാഫി, പ്രവീണ്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.
മെയ് 25 ന് നൂറോളം നിര്‍ദ്ധനരായ കുട്ടികള്‍ക്ക് സ്‌കൂള്‍ കിറ്റ് വിതരണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ മജീദ് പച്ചംമ്പളം (സെക്രട്ടറി), മൊയ്തു മാസ്റ്റര്‍ പി (വൈസ് പ്രസിഡന്റ്), ഹാരിസ് പച്ചമ്പള (ട്രഷറര്‍), ഫാറൂഖ് മൊയ്തീന്‍ (കുവൈത്ത് പ്രസിഡന്റ്), സലീം പച്ചമ്പള (സെക്രട്ടറി കുവൈത്ത് ക്ലബ്ബ്) തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Dubai, kasaragod, Uppala, Reception, Football tournament, Club, Friends Pachambala, Arts and Sports Club, Pachanbala, Cricket.