ജീവിത നിലനില്‍പ് ദൈവിക വചനങ്ങളിലും സാഹോദ്യ ബന്ധങ്ങളിലും: മന്ത്രി യു.ടി. ഖാദര്‍
Sep 10, 2013, 10:33 IST
കാസര്‍കോട്: ജീവിത നിലനില്‍പ് ദൈവിക വചനങ്ങളിലും സാഹോദ്യ ബന്ധങ്ങളിലുമാണെന്ന് കര്‍ണാടക ആരോഗ്യ വകുപ്പ് മന്ത്രി യു.ടി. ഖാദര്‍ പറഞ്ഞു. മജ്‌ലിസ് എഡ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലുള്ള മദ്‌റസത്തുല്‍ ബയാനില്‍ പരിശുദ്ധ ഖുര്‍ആന്‍ മന:പാഠമാക്കിയ നാല് വിദ്യാര്‍ത്ഥികള്‍ക്ക് ശനിയാഴ്ച രാവിലെ മജ്‌ലിസ് കോംബൗണ്ടില്‍വെച്ച് സ്ത്രീകള്‍ക്ക് മാത്രമായുള്ള ചടങ്ങില്‍വെച്ച് സനദ് നല്‍കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഹജ്ജ് യാത്രയപ്പും നടന്നു. മജ്‌ലിസ് എഡ്യുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റികൂടിയായ യു.ടി. ഖാദറിന് സ്വീകരണവും നല്‍കി. മന്ത്രിക്ക് ട്രസ്റ്റിന്റെ ഉപഹാരം മുഖ്യ രക്ഷാധികാരി യഹ്‌യ തളങ്കരയും, വിദ്യാര്‍ത്ഥിനികള്‍ക്ക് വേണ്ടി ഉപഹാരം സി.എം. അബ്ദുല്ലയും നല്‍കി.
മാനേജിംഗ് ട്രസ്റ്റി അബ്ദുല്‍ കരീം സിറ്റിഗോള്‍ഡ് അധ്യക്ഷത വഹിച്ചു. ഹാഫിസ് സിയാദ് മൗലവി, ഹാഫിസ് അബ്ദുല്‍ സലാം മൗലവി, ഖത്വീബ് അന്‍വര്‍ അലി ദാരിമി, ഖത്തര്‍ അബ്ദുല്ല ഹാജി എന്നിവര്‍ പ്രസംഗിച്ചു. എം.എം. മുനീര്‍ സ്വാഗതം പറഞ്ഞു.
Also read:
ഒഴിവുകള്‍ 3,200, നിയമന ഉത്തരവ് 9,300 പേര്‍ക്ക്; KSRTC യും PSC യും ഇടഞ്ഞു
Keywords: Majlis Educational and Charitable Trust, Karnataka Minister U.T. Khader, Award, Yahya Thalangara, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.