city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മഞ്ചേശ്വരം തഹ്‌സില്‍ദാര്‍ എന്‍ പ്രഭാകരന് സ്വീകരണം നല്‍കി

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഏറ്റവും നല്ല തഹ്‌സില്‍ദാര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ച മഞ്ചേശ്വരം തഹ്‌സില്‍ദാര്‍ എന്‍.പ്രഭാകരന് ചാലില്‍ നെല്ലിക്കാട് സ്വയം സഹായ സംഘം പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. ഫെബ്രുവരി 24ന് തിരുവനന്തപുരത്ത് വെച്ചാണ് ജില്ലയില്‍ ഏറ്റവും നല്ല തഹ്‌സില്‍ദാര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് റവന്യൂ മന്ത്രി അടൂര്‍ പ്രകാശില്‍ നിന്നും അദ്ദേഹം ഏറ്റുവാങ്ങിയത്.

പ്രമുഖ യക്ഷഗാന കലാകാരന്‍ കുട്ടിയപ്പയുടെ മകനാണ് എന്‍. പ്രഭാകരന്‍. 1985 ല്‍ സര്‍വീസില്‍ പ്രവേശിച്ച ഇദ്ദേഹം താലൂക്ക് ഓഫീസില്‍ ക്ലര്‍ക്കായും സൂപ്രണ്ടായും പടന്ന, ഉദുമ, തളങ്കര തുടങ്ങിയ സ്ഥലങ്ങളില്‍ വില്ലേജ് ഓഫീസറായും സേവനമനുഷ്ടിച്ചിട്ടുണ്ട്. കാസര്‍കോട് റവന്യൂ തഹ്‌സില്‍ദാര്‍, ലാന്‍ഡ് ആക്ഷന്‍ തഹ്‌സില്‍ദാര്‍, നാഷണല്‍ ഹൈവേ തഹ്‌സില്‍ദാര്‍, കളക്ടറേറ്റില്‍ സീനിയര്‍ സൂപ്രണ്ട് തുടങ്ങിയ നിലകളില്‍ മികച്ച സേവനം കാഴ്ച്ചവെച്ചിട്ടുണ്ട്.

ചാലില്‍ നെല്ലിക്കാട് സ്വയം സഹായ സംഘം ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ഡോ. ബാലകൃഷ്ണന്‍, സുരേഷ് ബോസ്, മുഹമ്മദ് കുഞ്ഞി കള്ളാര്‍, കൊളംബ ഷംസുദ്ദീന്‍, രാമചന്ദ്രന്‍ അമ്മംകോട്, സോമന്‍ ചാലില്‍, തുടങ്ങിയവര്‍ ആശംസ പ്രസംഗം നടത്തി. കൊളംബ അബ്ദുല്ല സ്വാഗതവും രാമന്‍ കെ കെപുറം നന്ദിയും പറഞ്ഞു.

മഞ്ചേശ്വരം തഹ്‌സില്‍ദാര്‍ എന്‍ പ്രഭാകരന് സ്വീകരണം നല്‍കി
N Prabhakaran


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Keywords:  Malayalam News, Kasaragod, Manjeshwaram, Thiruvananthapuram, Minister Adoor Prakash, Adoor-Prakash, Uduma, Thalangara, Padanna

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia