city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇന്ത്യയില്‍ ന്യൂനപക്ഷക്കാരന്റേയും പിന്നാക്കക്കാരന്റേയും പ്രതീക്ഷ എസ്.ഡി.പി.ഐയില്‍; തുളസീധരന്‍ പള്ളിക്കല്‍

കാസര്‍കോട്: (www.kasargodvartha.com 18/04/2015) ഇന്ത്യയിലെ പാവപ്പെട്ടവനും ചേരിനിവാസികളും ഉള്‍ക്കൊള്ളുന്ന സാധാരണക്കാരന് വേണ്ടിപോരാടുന്ന ഒരേയൊരു രാഷ്ട്രീയ പ്രസ്ഥാനം എസ്.ഡി.പി.ഐയാണെന്ന് സംസ്ഥാന വൈസ് പ്രസിഡണ്ട് തുളസീധരന്‍ പള്ളിക്കല്‍ പറഞ്ഞു. എസ്.ഡി.പി.ഐ കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തളങ്കര സൈനുല്‍ ആബിദീന്‍ നഗറില്‍ ജില്ലാഭാരവാഹികള്‍ക്ക് നല്‍കിയ സ്വീകരണ യോഗവും സൈനുല്‍ ആബിദീന്‍ അനുസ്മരണ യോഗവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ 18 ശതമാനം വരുന്ന മുസ്്‌ലിംകള്‍ക്കും 20 ശതമാനം വരുന്ന ദലിതര്‍ക്കും അര്‍ഹമായ ആനുകൂല്യം ലഭിക്കുന്നത് വരെ എസ്.ഡി.പി.ഐ പോരാടും. ഇത് ഒരു വിഭാഗത്തിനും എതിരായ പോരാട്ടമല്ല. അര്‍ഹമായ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള പോരാട്ടമാണ്. ഇന്ത്യയിലെ പിന്നാക്കക്കാര്‍ക്ക് വേണ്ടി നടപ്പാക്കിയ മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ട് നടപ്പാക്കുന്നത് 10 വര്‍ഷം പൂഴ്ത്തിവച്ചത് രാജീവ് ഗാന്ധി സര്‍ക്കാറാണ്. ഇതിനെ സി.പി.എമ്മും സി.പി.ഐയും എതിര്‍ക്കുകയായിരുന്നു.

മണ്ഡല്‍ കമ്മീഷന്‍ നടപ്പിലാക്കാനുള്ള തീരുമാനം അട്ടിമറിക്കാനാണ് ബാബരി പള്ളി തകര്‍ത്തത്. ഇന്ത്യയിലെ വലതുപക്ഷവും ഇടതുപക്ഷവും മധ്യപക്ഷവും പാവപ്പെട്ടവരുടെ പുരോഗതിക്ക് വേണ്ടി യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ സമ്മേളനം നടന്ന കാണ്‍പൂരില്‍ ഇപ്പോള്‍ സി.പി.എമ്മിന്റെ പതാക കാണാനില്ല. അവിടെ ഉയര്‍ന്നുനില്‍ക്കുന്നത് എസ്.ഡി.പി.ഐയുടെ പതാകയാണ്. സി.പി.എം പൊളിറ്റ് ബ്യൂറോയില്‍ ഒരു ദലിതനെ ഉള്‍പ്പെടുത്തണോ എന്നുള്ളതിന്റെ ചര്‍ച്ചയാണ് നടക്കുന്നത്. ദലിതരേയും മുസ്്‌ലിംകളേയും പാര്‍ട്ടിയില്‍ നിന്നും അകറ്റുന്ന സമീപനമാണ് സി.പി.എം സ്വീകരിച്ചുവരുന്നത്.

സി.പി.എമ്മിന്റെ 16 അംഗ പൊളിറ്റ് ബ്യൂറോയില്‍ 13 പേരും മുന്നാക്കക്കാരാണ്. കോര്‍പറേറ്റുകളുടെ പ്രതിനിധിയായ മോഡിയെ കോര്‍പറേറ്റുകള്‍ ആധിപത്യം സ്ഥാപിച്ചാല്‍ കയ്യൊഴിയും. ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും വേരുള്ള എസ്.ഡി.പി.ഐ രാജ്യത്ത് ഒരു ബദല്‍ രാഷ്ട്രീയ കാഴ്ചപ്പാടാണ് മുന്നോട്ട് വെക്കുന്നതെന്ന് തുളസീധരന്‍ പറഞ്ഞു.

മണ്ഡലം പ്രസിഡണ്ട് എ.എച്ച് മുനീര്‍ അധ്യക്ഷത വഹിച്ചു. നാസര്‍ വയനാട് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് എന്‍.യു അബ്ദുല്‍സലാം, വൈസ് പ്രസിഡണ്ടുമാരായ നിസാര്‍ കാട്ടിയടുക്കം, എന്‍ മാണി, ജില്ലാ സെക്രട്ടറിമാരായ ഖാദര്‍ അറഫ, മുഹമ്മദ് പാക്യാര, ട്രഷറര്‍ ഇക്ബാല്‍ ഹൊസങ്കടി, മണ്ഡലം സെക്രട്ടറി സക്കരിയ്യ ഉളിയത്തടുക്ക സംസാരിച്ചു.

റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് ജില്ലാ ഭാരവാഹികളെ പ്രവര്‍ത്തകര്‍ തളങ്കരയിലെ സ്വീകരണ സ്ഥലത്തേക്ക് ആനയിച്ചു.


'കാസര്‍കോട്ടെ വര്‍ഗീയ സംഘര്‍ഷം തടയാന്‍ സംഘപരിവാര്‍ സംഘടനകളെ നിയന്ത്രിക്കണം'

കാസര്‍കോട്ട് വര്‍ഗീയ സംഘര്‍ഷം നടപ്പാക്കുന്ന സംഘപരിവാര്‍ ശക്തികളെ നിയന്ത്രിക്കണമെന്നും ഇവരോട് സര്‍ക്കാര്‍ മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്ന് എസ്.ഡി.പി.ഐ ജില്ലാ സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രി പാര്‍ട്ടി അധ്യക്ഷന്റെ അഭിപ്രായം മാനിക്കാതെ മദ്യ ലോബികള്‍ക്ക് കീഴടങ്ങുകയായിരുന്നുവെന്നും ഇതാണ് ധനകാര്യ മന്ത്രിയുടെ പാര്‍ട്ടി പിളരാന്‍ ഇടയാക്കിയതെന്നും പ്രമേയത്തില്‍ പറഞ്ഞു. 

ഭാരവാഹികള്‍: എന്‍ യു അബ്ദുല്‍സലാം (പ്രസിഡണ്ട്), നിസാര്‍ കാട്ടിയടുക്കം, എന്‍ മാണി (വൈസ് പ്രസിഡണ്ട്), ഡോ. സി.ടി സുലൈമാന്‍ (ജനറല്‍ സെക്രട്ടറി), ഖാദര്‍ അറഫ, മുഹമ്മദ് പാക്യാര (ജനറല്‍ സെക്രട്ടറി), ഇക്ബാല്‍ ഹൊസങ്കടി (ട്രഷറര്‍). 16 അംഗ ജില്ലാ കമ്മിറ്റിയേയും തിരഞ്ഞെടുത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ഇന്ത്യയില്‍ ന്യൂനപക്ഷക്കാരന്റേയും പിന്നാക്കക്കാരന്റേയും പ്രതീക്ഷ എസ്.ഡി.പി.ഐയില്‍; തുളസീധരന്‍ പള്ളിക്കല്‍

ഇന്ത്യയില്‍ ന്യൂനപക്ഷക്കാരന്റേയും പിന്നാക്കക്കാരന്റേയും പ്രതീക്ഷ എസ്.ഡി.പി.ഐയില്‍; തുളസീധരന്‍ പള്ളിക്കല്‍

Keywords : SDPI, Kasaragod, Kerala, Thalangara, Reception, Committee, District,  Chalanam. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia