സന്തോഷ് ട്രോഫി താരങ്ങള്‍ക്ക് സ്വീകരണം നല്‍കി
Mar 18, 2013, 15:17 IST
തൃക്കരിപ്പൂര്‍: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കേരളത്തിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും മാന്‍ ഓഫ് ദ മാച്ചായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത ടി. സജിത്തിനും, നാല് തവണ സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വേണ്ടി കളിച്ച നീലേശ്വരം സ്വദേശി കെ. രാകേഷ്, മുന്‍ സന്തോഷ് ട്രോഫി താരം ടി. വി. ബിജു കുമാര്‍ എന്നിവര്‍ക്ക് എടാട്ടുമ്മല്‍ സുഭാഷ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഊഷ്മളമായ സ്വീകരണം നല്‍കി.
തങ്കയം മുക്കില്‍ നിന്ന് വാദ്യ മേളങ്ങളുടെ അകമ്പടിയോടെ ആനയിച്ചാണ് താരങ്ങളെ ആലുംവളപ്പിലെ സ്വീകരണ വേദിയില്‍ എത്തിച്ചത്. തുടര്‍ന്ന് നടന്ന ചടങ്ങില്‍ സന്തോഷ് ട്രോഫി ടെക്‌നിക്കല്‍ ഡയറക്റ്റര്‍ എ. എം. ശ്രീധരന്‍ ഉപഹാര സമര്‍പണം നടത്തി. എം. രാഘവന്‍ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് അംഗം ടി. അജിത, എ. ഒ. സി സെക്കന്തരാബാദ് പട്ടാള ടീമിന്റെ കോച്ച് വി. വി. ഗണേശന്‍, ഡി.എഫ്. എ ട്രഷറര്‍ ടി. വി. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വി. വി. രവീന്ദ്രന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
Keywords: Santhosh trophy, Players, Reception, Edattummal subash sports club, Trikaripur, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News