സമസ്ത പ്രസിഡണ്ട് ആനക്കര കോയക്കുട്ടി മുസ്ല്യാര്‍ക്ക് സ്വീകരണം നല്‍കി
Nov 25, 2012, 22:49 IST
കാസര്‍കോട്: സമസ്ത കേരള ഇംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് ആനക്കര കോയക്കുട്ടി മുസ്ല്യാര്‍ക്ക് സുന്നീ നേതാക്കളും പ്രവര്‍ത്തകരും കാസര്‍കോട്ട് വമ്പിച്ച സ്വീകരണം നല്‍കി. സമസ്ത ജില്ലാ കമ്മിറ്റിയുടേയും കീഴ്ഘടകങ്ങളുടേയും നേതൃത്വത്തില്‍ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിലാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത് . സമസ്ത കേരള ഇംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ടായ ശേഷം ആദ്യമായാണ് കോയക്കുട്ടി മുസ്ല്യാര്‍ കാസര്‍കോട് എത്തിയത്.
കേന്ദ്ര മുശാവറ അംഗവും സമസ്ത ജനറല്‍ സെക്രട്ടറിയുമായ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍ സ്വീകരണ പരിപാടിയുടെ ഉല്‍ഘാടന കര്‍മം നിര്‍വഹിച്ചു. ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്നവരെയും, ബഹുമാനിക്കാന്‍ കല്‍പിച്ചവരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്. അത്തരക്കാരെ നിന്ദിക്കുന്നവര്‍ക്ക് ഇസ്ലാമില്‍ സ്ഥാനമില്ലെന്ന് സമസ്ത കേന്ദ്ര മുശാവറ ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു പറഞ്ഞു.
സമസ്ത ജില്ലാ സെക്രട്ടറി യു.എം അബ്ദുര്‍ റഹ്മാന് മൗലവി അധ്യക്ഷതവഹിച്ചു. എസ്.വൈ.എസ് ജില്ലാ പ്രസിഡണ്ട് എം.എ. ഖാസിം മുസ്ല്യാര്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് ആനക്കര കോയക്കുട്ടി മുസ്ല്യാര്‍ പ്രാര്‍ത്ഥന നടത്തി. ഖാസി ത്വാഖ അഹമ്മദ് മുസ്ല്യാര്‍, എന്‍.പി.എം. സൈനുല്‍ ആബിദീന്‍ തങ്ങള്‍, സയ്യിദ് കെ.എസ്. അലി തങ്ങള്‍, കെ.പി.കെ. തങ്ങള്‍, ഖാസി ഇ.കെ. മഹ്മൂദ് മുസ്ല്യാര്‍, അബ്ബാസ് ഫൈസി പുത്തിഗെ, മെട്രോ മുഹമ്മദ് ഹാജി, ചെര്‍ക്കളം അബ്ദുല്ല, എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, പി.ബി. അബ്ദുര്‍ റസാഖ്, ഖത്തര്‍ ഇബ്രാഹിം ഹാജി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, റഷീദ് ബെളിഞ്ച തുടങ്ങിയവര്‍ സംബന്ധിച്ചു.
രാവിലെ കുമ്പള ഇമാം ശാഫി അക്കാദമിയില്‍ നല്‍കിയ സ്വീകരണ പരിപാടിയിലും കോയക്കുട്ടി മുസ്ല്യാര്‍ സംബന്ധിച്ചു. പാത്തൂര്‍കജെ മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക സമിതിയും സൗത്ത് ചിത്താരി ശാഖാ എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ്. കമ്മിറ്റികളും കോയക്കുട്ടി മുസ്ല്യാര്‍ക്ക് ഉജ്വല സ്വീകരണമാണ് നല്‍കിയത്.
Keywords: Samastha, president, kasaragod, Committee, Cherussery-Sainudheen-Musliyar, Kumbala, SKSSF, Sunni, Municipal Conference Hall, Kerala,SYS, Aanakara Koyakutty Musliyar, Reception to Samastha president