ഖത്തര്‍ ഇബ്രാഹിം ഹാജിക്ക് സ്വീകരണം നല്‍കി
Jan 18, 2013, 23:42 IST
ദുബൈ: കീഴുര്‍ സംയുക്ത ജമാഅത്ത് യു.എ.ഇ. ചാപ്റ്റര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് യു.എ.ഇയിലെത്തിയ കളനാട് ഹൈദ്രോസ് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റും കീഴൂര്‍ സംയുക്ത ജമാഅത്ത് വൈസ് പ്രസിഡന്റുമായ ഖത്തര്‍ ഇബ്രാഹിം ഹാജിക്ക് യു.എ.ഇ. കളനാട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഊഷ്മളമായ സ്വീകരണം നല്‍കി.
ദുബൈ സാഗി ഹോട്ടലിലെ അബ്ബാസ്‌ക്ക തട്ടുകടയില്‍ നടന്ന സ്വീകരണ ചടങ്ങില്‍ നിരവധിപേര്‍ പങ്കെടുത്തു. യു.എ.ഇ. കളനാട് ജമാഅത്ത് പ്രസിഡന്റ് ഹാജി അബ്ദുല്ല കോഴിത്തിടില്‍ അധ്യക്ഷനായി. മുഹമ്മദ് കുഞ്ഞി അയ്യങ്കോല്‍, അഹ്മദ് കുഞ്ഞി മില്ലട്രി, അഹ്മദ് അയ്യങ്കോല്‍, കെ.എ. ഇബ്രാഹിം, എ.കെ. സുലൈമാന്‍, കെ.കെ. മുഹമ്മദ്, സാലിഹ് ഹദ്ദാദ് നഗര്‍, കെ.എം.കെ. ളാഹിര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സെക്രട്ടറി കെ.പി. അബ്ബാസ് സ്വാഗതം പറഞ്ഞു. ഖത്തര്‍ ഇബ്രാഹിം ഹാജി സ്വീകരണത്തിന് മറുപടി പറഞ്ഞു.
യു.എ.ഇ ഹദ്ദാദ് നഗര്‍ ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച അബുദാബിയില്‍ ഖത്തര്‍ ഇബ്രാഹിം ഹാജിക്ക് സ്വീകരണം നല്‍കും. രാത്രി ഒമ്പതിന് മദീനാ സാഹിദ് പരിസരത്താണ് സ്വീകരണ ചടങ്ങ് സംഘടിപ്പിച്ചിട്ടുള്ളത്. വിവരങ്ങള്‍ക്ക്: നൗഷാദ് മിഅ്‌റാജ് 050 2368782.
Keywords: Qatar Ibrahim Haji, Kalanad Muslim Jama-ath, Kizhur, Kalanad Jama-ath UAE Committe, Reception to Qatar Ibrahim Haji, Malayalam News, Kerala Vartha, Gulf. Dubai.