city-gold-ad-for-blogger

മൈലാഞ്ചി സീസണ്‍-2 ജേതാവ് നവാസിന് മൊഗ്രാല്‍ കലാപഠനകേന്ദ്രം വക പൗര സ്വീകരണം 30 ന്

കാസര്‍കോട്: അബുദാബിയില്‍ നടന്ന ഏഷ്യാനെറ്റ് റിയാലിറ്റി ഷോ മൈലാഞ്ചി സീസണ്‍-2 ജേതാവ് നവാസ് ഉളിയത്തടുക്കയ്ക്ക് കേരള ഗവണ്‍മെന്റിന്റെ സാസ്‌ക്കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മൊഗ്രാല്‍ മാപ്പിള കലാപഠന ഗവേഷണ കേന്ദ്രം പൗര സ്വീകരണം നല്‍കുന്നു. ഏപ്രില്‍ 30 ന് വൈകിട്ട് ഏഴ് മണിക്ക് ബംബ്രാണ ഗവ. എല്‍.പി. സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന 'സ്‌നേഹപൂര്‍വം നവാസിന്' എന്ന പരിപാടി മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്യും.

പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, കോണ്‍ഗ്രസ് നേതാവ് പി.എ. അഷ്‌റഫ് അലി, മുന്‍ എം.എല്‍.എ. സി.എച്ച്. കുഞ്ഞമ്പു, കരകൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എം.സി. ഖമറുദ്ദീന്‍, സിഡ്‌ക്കോ ചെയര്‍മാന്‍ സി.ടി. അഹ്മദലി, തുളു അക്കാദമി ചെയര്‍മാന്‍ അഡ്വ. സുബ്ബയ്യ റൈ, ലത്വീഫ് ഉപ്പള, യൂസുഫ് ബാംഗ്ലൂര്‍, സുരേഷ് കുമാര്‍ ഷെട്ടി എന്നിവര്‍ സംബന്ധിക്കും.

തുടര്‍ന്ന് നടക്കുന്ന അല്‍ഫലാഹ് ഗ്രൂപ്പ് ബാംഗ്ലൂര്‍, മുഖ്യ പ്രായോജകരായ ഇശല്‍ സന്ധ്യയില്‍ മൈലാഞ്ചി, പട്ടുറുമാല്‍, പതിനാലാം രാവ്, സുറുമ, കസബ് തട്ടം എന്നിവയില്‍ പ്രമുഖരായ കലാകാരന്മാര്‍ അണിനിരക്കുന്ന ഇശല്‍ വിരുന്നും ഉണ്ടായിരിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ മൊഗ്രാല്‍ മാപ്പിള കലാ ഗവേഷണ കേന്ദ്രം കണ്‍വീനര്‍ അശ്‌റഫ് കര്‍ള, അല്‍ഫലാഹ് ഗ്രൂപ്പ് ബാംഗ്ലൂര്‍, ചെയര്‍മാന്‍ എസ്. യൂസുഫ് , കെ.കെ അബ്ദുല്ല കുഞ്ഞി, നാസര്‍ മൊഗ്രാല്‍, എ.കെ ആരിഫ് .കെ.വി. യൂസുഫ്, എം.പി. ഖാലിദ്, ബി.ടി. മൊയ്തു എന്നിവര്‍ സംബന്ധിച്ചു.  

മൈലാഞ്ചി സീസണ്‍-2 ജേതാവ് നവാസിന് മൊഗ്രാല്‍ കലാപഠനകേന്ദ്രം വക പൗര സ്വീകരണം 30 ന്

Keywords:  Press Meet, Winner, Welcome Ceremony, Mogral, Cherkalam Abdulla, N.A.Nellikunnu, P.B. Abdul Razak, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia