കേരളത്തിന്റെ ഉസൈന്‍ ബോള്‍ട്ടിന് റെയില്‍വേ സ്‌റ്റേഷനില്‍ സ്വീകരണം
Jan 28, 2015, 11:09 IST
കാസര്‍കോട്: (www.kasargodvartha.com 28/01/2015) റാഞ്ചിയില്‍ നടന്ന ദേശീയ സ്‌കൂള്‍ കായികമേളയില്‍ ഗോള്‍ഡ് മെഡല്‍ നേടിയ നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി ജ്യോതിപ്രസാദിന് കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ ഉജ്വല വരവേല്‍പ്. ബുധനാഴ്ച രാവിലെ മലബാര്‍ എക്‌സ്പ്രസില്‍ വന്നിറങ്ങിയപ്പോഴാണ് ജ്യോതിപ്രസാദിന് സ്‌കൂള്‍ അധ്യാപകരും സഹപാഠികളും പി.ടി.എ ഭാരവാഹികളും ചേര്‍ന്ന് സ്വീകരണം നല്‍കിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി.പി. ശ്യാമളാ ദേവി, പി.ടി.എ. പ്രസിഡണ്ട് എന്‍.യു അബ്ദുല്‍ സലാം, ഖാദര്‍ പാലോത്ത്, ടി.ഐ.എച്ച്.എസ്.എസ്. പ്രിന്‍സിപ്പാള്‍ ടി.പി. മുഹമ്മദലി, പ്രധാനാധ്യാപിക ജി. ലത, സ്‌കൂളിന്റെയും ജമാഅത്തിന്റെയും ഭാരവാഹികള്‍, അധ്യാപകര്‍, സഹപാഠികള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ജ്യോതിപ്രസാദിനെ വരവേറ്റത്. തുടര്‍ന്ന് സ്‌കൂളിലേക്ക് തുറന്ന വാഹനത്തില്‍ ആനയിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
കാസര്‍കോട്ടെ ജ്യോതി പ്രസാദ് കേരളത്തിന്റെ 'ഉസൈന്‍ബോള്‍ട്ട്'
Keywords: Kasaragod, Kerala, Railway station, Sports, School, Student, Education, Jyothi Prasad.
Advertisement: