ഗാന്ധി പീസ് ബസ്: ജില്ലയില്‍ നാലു കേന്ദ്രങ്ങളില്‍ സ്വീകരണം
Jun 27, 2012, 15:00 IST
കാസര്‍കോട്: യുവജനങ്ങള്‍ ഗാന്ധിജിയുടെ കാല്‍പ്പാടുകളിലൂടെ എന്ന പ്രമേയവുമായി കന്യാകുമാരി മുതല്‍ മംഗലാപുരം വരെ നടത്തുന്ന ഗാന്ധി പീസ് ബസ് യാത്രക്ക് ജില്ലയിലെ നാലു കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പും കേരളാ ഗാന്ധി സ്മാരക നിധിയും സംയുക്തമായി സംഘടിപ്പിക്കുന്ന യാത്ര ജൂലായ് ഒന്നിന് ജില്ലയിലെത്തും. ഗാന്ധിജി സഞ്ചരിക്കുകയും ബന്ധപ്പെടുകയും ചെയ്ത 80 സ്ഥലങ്ങളും സ്ഥാപനങ്ങളും സംഘാംഗങ്ങള്‍ സന്ദര്‍ശിക്കും.
രാവിലെ 8.30ന് നീലേശ്വരം എന്‍.കെ.ബാലകൃഷ്ണന്‍ മെമ്മോറിയല്‍ സ്‌കൂളില്‍ സ്വീകരണം നല്‍കും. 11.30ന് കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ ഹാളിലും രണ്ടുമണിക്ക് കാസര്‍കോട് ഗവ.കോളേജിലും അഞ്ചിന് മഞ്ചേശ്വരം കാര്‍ സ്ട്രീറ്റ് ശ്രീമദ് അനന്തേശ്വരക്ഷേത്ര പരിസരത്തുമാണ് സ്വീകരമൊരുക്കുന്നത്. വിവിധ കേന്ദ്രങ്ങളില്‍ പൊതു സമ്മേളനങ്ങള്‍, ഹിംസാമുക്ത സമൂഹരചനക്കുള്ള പ്രതിജ്ഞയെടുക്കല്‍, ഉപ്പു സത്യാഗ്രഹത്തിലും, ഗുരുവായൂര്‍ സത്യാഗ്രഹത്തിലും പങ്കെടുത്ത കെ.മാധവന്‍ ഉള്‍പ്പെടെയുള്ള സ്വാതന്ത്ര്യ സമരസേനാനികളെ ആദരിക്കല്‍, വിഷ്ണുഭട്ടും സംഘവും ഒരുക്കുന്ന ദേശീയ ഗാനാലാപനം, രജിതാ സുരേഷ് അവതരിപ്പിക്കുന്ന ഗാന്ധി ഗീതാലാപനം, ഗാന്ധി സന്ദേശം തുടങ്ങിയ പരിപാടികള്‍ ഒരുക്കും. മഹാത്മാ സ്മൃതി ചിത്ര
പ്രദര്‍ശനം, വീഡിയോ പ്രദര്‍ശനം, പെയിന്റിംഗ് പ്രദര്‍ശനം, ചര്‍ക്ക വണ്ടി എന്നിവ പൊതുജനങ്ങള്‍ക്ക് കാണുന്നതിന് നാലുകേന്ദ്രങ്ങളിലും സംവിധാനമൊരുക്കും. പ്രമുഖ ഗാന്ധിയന്‍ പി. കെ. മാധവന്‍ നമ്പ്യാരുമായി മുഖാമുഖം, ഗാന്ധിയന്‍ വെങ്കിടേശ്വര റാവു അനുസ്മരണം തുടങ്ങിയവ നടത്തും. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണ പരിപാടിയില്‍ ജനപ്രതിനിധികള്‍ , ഉദ്യോഗസ്ഥര്‍, ഗാന്ധിയന്മാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Keywords: R eception, Gandhi peace bus, Kasaragod