city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സമരസന്ദേശ ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി

സമരസന്ദേശ ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി
കാസര്‍കോട്: ദേശീയ പ്രക്ഷോഭത്തിന്റെ പ്രചരണാര്‍ഥം സി.പി.എം ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ പര്യടനം നടത്തുന്ന സമരസന്ദേശ ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി.

വടക്കന്‍മേഖല ജാഥ ഞായറാഴ്ച മജീര്‍പള്ളയില്‍ നിന്നാരംഭിച്ച് ബദിയടുക്കയില്‍ സമാപിച്ചു. മീഞ്ച, ഉപ്പള, ലാല്‍ബാഗ്, ബായാര്‍പദവ്, പെര്‍മുദെ, ബന്തിയോട്, കളത്തൂര്‍, കുമ്പള ടൗണ്‍, സീതാംഗോളി, നീര്‍ച്ചാല്‍ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. ജാഥാലീഡര്‍ എം. വി .ബാലകൃഷ്ണന്‍, മാനേജര്‍ പി. ജനാര്‍ദനന്‍, ജാഥയിലെ സ്ഥിരാംഗങ്ങളായ കെ. ആര്‍. ജയാനന്ദ, വി. കെ. രാജന്‍, വി. പി. പി. മുസ്തഫ, ജില്ലാകമ്മിറ്റി അംഗം കെ. കണ്ണന്‍നായര്‍ എന്നിവര്‍ സംസാരിച്ചു.

വിവിധ കേന്ദ്രങ്ങളില്‍ സുന്ദര, ബി. സദാശിവ റൈ, ആര്‍ രമണന്‍, കെ നാരായണ ഷെട്ടി, പുഷ്പരാജ്, ശ്യാംഭട്ട്, കുട്ടി ബെളിച്ചപ്പാട്, കുശല ഷെട്ടി, കെ വി വര്‍ഗീസ്, അബ്ദുര്‍ റഹിമാന്‍, സുബ്ബണ്ണ റൈ എന്നിവര്‍ അധ്യക്ഷരായി. ശ്രീനിവാസ ഭണ്ഡാരി, സി. അരവിന്ദ, ലോക്‌നാഥ്, അബ്ദുള്‍റസാഖ് ചിപ്പാര്‍, സി രാഘവ, അബ്ബാസ് മുണ്ണൂര്‍, ഫാറൂഖ് ഷിറിയ, ജി രത്‌നാകര, പ്രസാദ്കുമാര്‍, പി ഇബ്രാഹിം, മദന എന്നിവര്‍ സ്വാഗതം പറഞ്ഞു. ബദിയടുക്കയില്‍ നടന്ന സമാപനത്തില്‍ പരമേശ്വര അധ്യക്ഷനായി. ജഗനാഥഷെട്ടി സംസാരിച്ചു. കരീം ബദിയടുക്ക സ്വാഗതം പറഞ്ഞു.

സമരസന്ദേശ ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി
M. Rajagopal
തെക്കന്‍മേഖലാ ജാഥ കള്ളാറില്‍ ആരംഭിച്ച് മടിക്കൈ അമ്പലത്തറയില്‍ സമാപിച്ചു. പൂടംകല്ല്, കോടോം, അട്ടേങ്ങാനം, തായന്നൂര്‍, അമ്പലത്തറ, പെരിയ, മുക്കൂട്, ഇട്ടമ്മല്‍, വെള്ളിക്കോത്ത്, പുല്ലൂര്‍ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. ജാഥാലീഡര്‍ എം. രാജഗോപാലന്‍, മാനേജര്‍ ടി. വി. ഗോവിന്ദന്‍, ജാഥാംഗം സാബു അബ്രഹാം, കെ. വി. കുഞ്ഞിരാമന്‍, ജില്ലാകമ്മിറ്റിയംഗം ടി. കോരന്‍, എം. വി. കൃഷ്ണന്‍, എം. പൊക്ലന്‍, ടി. വി. കരിയന്‍, എന്നിവര്‍ സംസാരിച്ചു.

വിവിധ കേന്ദ്രങ്ങളില്‍ കെ. വി. സുനില്‍കുമാര്‍, ജി. ശിവദാസന്‍, സൗമ്യവേണുഗോപാലന്‍, പി. ദാമോദരന്‍, വി. കരുണാകരന്‍ നായര്‍ , എന്‍. കൃഷ്ണന്‍, കെ. ദാമോദരന്‍, ഒ. കൃഷ്ണന്‍, ടി. കുട്ട്യന്‍, എം. കര്‍ത്തമ്പു, വി. നാരായണന്‍ എന്നിവര്‍ അധ്യക്ഷരായി. പി. കെ. രാമചന്ദ്രന്‍, കെ. എ. പ്രഭാകരന്‍, പി. ഗോവിന്ദന്‍, കെ. രവീന്ദ്രന്‍, പി. വി. ചാത്തു, എ. വി. കുഞ്ഞമ്പു, പി. കൃഷ്ണന്‍, ഒ. മോഹനന്‍, പി. കെ. കണ്ണന്‍, മൂലക്കണ്ടം പ്രഭാകരന്‍, എം. വി. നാരായണന്‍ എന്നിവര്‍ സ്വാഗതം പറഞ്ഞു. മടിക്കൈ അമ്പലത്തറയില്‍ നടന്ന സമാപനത്തില്‍ മടത്തിനാട്ട് രാജന്‍ അധ്യക്ഷനായി. സി.പി.എം സംസ്ഥാനകമ്മിറ്റിയംഗം എ. കെ. നാരായണന്‍, കെ. നാരായണന്‍, കെ. വി. കുമാരന്‍ എന്നിവര്‍ സംസാരിച്ചു. എം. കുഞ്ഞമ്പു സ്വാഗതം പറഞ്ഞു.

Keywords:  CPM, DIstrict committee, National, Protest, Message rally, KAsaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia