സ്വീകരണം നല്‍കി
Apr 11, 2012, 23:09 IST

കുറ്റിക്കോല്‍: ജയില്‍മോചിതനായ ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി സി രാമച്രന്ദ്രന്‍, സമരത്തില്‍ പങ്കെടുത്ത് ഗുരുതരമായി പരിക്കേറ്റ പി ആര്‍ ഉഷ എന്നിവര്‍ക്ക് കുറ്റിക്കോലില്‍ സ്വീകരണം നല്‍കി. സിപിഐ എം ഏരിയാ സെക്രട്ടറി സി ബാലന്‍ പൊന്നാടയണിയിച്ച് സ്വീകരിച്ചു. സിപിഐ എമ്മിന്റെയും ഡിവൈഎഫ്ഐയുടെയും വിവിധ വര്‍ഗ-ബഹുജന സംഘടനകളുടെയും നേതൃത്വത്തില്‍ ഹാരാര്‍പ്പണം നടത്തി.
സി പ്രശാന്ത് അധ്യക്ഷനായി. ടി ബാലന്‍, എ കരുണാകരന്‍, എന്‍ ടി ലക്ഷ്മി, കെ വി ആര്‍ പിള്ള, സുരേഷ് പായം, ബി സി പ്രകാശ്, എം മാധവന്‍, വി എന്‍ പുഷ്പരാജ് എന്നിവര്‍ സംസാരിച്ചു. ടി കെ മനോജ് സ്വാഗതം പറഞ്ഞു.
Keywords: Reception, Kuttikol, CPM, DYFI, Kasaragod