എ.അബ്ദുര്‍ റഹ്മാന് സ്വീകരണം നല്‍കി
Jun 23, 2012, 19:03 IST
![]() |
മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ എ.അബ്ദുര്‍ റഹ്മാന് ചുമട്ടുതൊഴിലാളി യൂണിയന്‍(എസ്.ടി.യു) കാസര്‍കോട് ടൗണ്‍ കമ്മിറ്റി നല്‍കിയ സ്വീകരണം സിഡ്‌കോ ചെയര്‍മാന്‍ സി.ടി.അഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു. |
മുനിസിപ്പല്‍ ലീഗ് ഹൗസില്‍ നടന്ന ചടങ്ങ് സിഡ്‌കോ ചെയര്‍മാന്‍ സി.ടി.അഹമ്മദലി ഉദ്ഘാടനം ചെയ്തു. എസ്.ടി.യു ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് എന്‍.അബ്ദുല്‍ ഖാദര്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ ടി.ഇ.അബ്ദുല്ല ഉപഹാരം നല്‍കി.
മുസ്‌ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി എ.എ.ജലീല്‍, മുനിസിപ്പല്‍ പ്രസിഡണ്ട് എ.എം.കടവത്ത്, ആക്ടിംഗ് ജനറല്‍ സെക്രട്ടറി അഡ്വ.വി.എം.മുനീര്‍, മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി, വൈസ് പ്രസിഡണ്ട് മുഹമ്മദ്കുഞ്ഞി ഹിദായത്ത് നഗര്‍, സെക്രട്ടറി അഷറഫ് എടനീര്‍, നിര്‍മ്മാണ തൊഴിലാളി സെക്രട്ടറി(എസ്.ടി.യു) സംസ്ഥാന പ്രസിഡണ്ട് ബി.കെ.അബ്ദുസമദ്, ബീഡി തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട് മജീദ് തളങ്കര എ.കെ.കുഞ്ഞാമു, പി.അസൈനാര്‍, ഇബ്രാഹിം മാളിക, ടി.പി.മുഹമ്മദ് അനീസ്, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, കെ.അബ്ദുല്‍ മജീദ്, മുത്തലിബ് പാറക്കെട്ട് പ്രസംഗിച്ചു.
കെ.പി.മുഹമ്മദ് അഷറഫ് സ്വാഗതം പറഞ്ഞു. എ.അബ്ദുര്‍ റഹ്മാന്‍ സ്വീകരണത്തിന് നന്ദി പറഞ്ഞു.
Keywords: Kasaragod, A. Abdul Rahman, SIDCO Chairman, C.T Ahammed Ali, T.E Abdulla.