കയ്യൂരില്‍ നിന്നും സി പി എം വിട്ട് കോണ്‍ഗ്രസിലെത്തിയ വടക്കന്‍ തമ്പാനെ മന്ത്രി സ്വീകരിച്ചു
Apr 25, 2016, 15:30 IST
ചീമേനി: (www.kasargodvartha.com 25.04.2016) കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ സി പി എമ്മിനെ വെല്ലുവിളിച്ച് സ്വതന്ത്രനായി ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനില്‍ മത്സരിച്ച കയ്യൂരിലെ പൊതു പ്രവര്‍ത്തകന്‍ വടക്കന്‍ തമ്പാന്‍ സി പി എം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇദ്ദേഹത്തെ തിങ്കളാഴ്ച ഉച്ചയോടെ ചീമേനിയില്‍ എത്തിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.
യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ പി കുഞ്ഞിക്കണ്ണന്റെ വിജയത്തിനായി പ്രവര്‍ത്തനത്തിനിറങ്ങുമെന്ന് വടക്കന്‍ തമ്പാന്‍ പറഞ്ഞു. കയ്യൂര്‍ ചീമേനി പഞ്ചായത്ത് യു ഡി എഫ് കണ്‍വെന്‍ഷനില്‍ വെച്ചാണ് തമ്പാനെ രമേശ് ചെന്നിത്തല ഷാളണിയിച്ച് സ്വീകരിച്ചത്. കണ്‍വെന്‍ഷനില്‍ എന്‍ എം ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു.
Keywords : Kayyur, CPM, Congress, Reception, Minister, Ramesh-Chennithala, Kasaragod, Vadakkan Thamban.