എസ്.ഇ.യു സംസ്ഥാന ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി
Jan 25, 2016, 09:30 IST
കാസര്‍കോട്: (www.kasargodvartha.com 25/01/2016) സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനായി കാസര്‍കോട് എത്തിയ സ്‌റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന ഭാരവാഹികള്‍ക്ക് എസ്.ഇ.യു കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. യോഗം മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി ഉദ്ഘാടനം ചെയ്തു.
എസ്.ഇ.യു ജില്ലാ പ്രസിഡണ്ട് ഒ.എം ഷഫീഖ് അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ലീഗ് പ്രസിഡണ്ട് എ.എം കടവത്ത് മുഖ്യാതിഥിയായിരുന്നു. സംസ്ഥാന ഭാരവാഹികള്‍ക്ക് മൊയ്തീന്‍ കൊല്ലമ്പാടി ഷാളണിയിച്ച് ഉപഹാരങ്ങള്‍ സമ്മാനിച്ചു. വിവിധ താലൂക്ക് കമ്മിറ്റികളെ പ്രതിനിധീകരിച്ച് അഷ്‌റഫ് അലി ചേരങ്കൈ, അബ്ദുര്‍ റഹ് മാന്‍ നെല്ലിക്കട്ട, സിയാദ് പി, ഒ.എം ശിഹാബ് എന്നിവര്‍ സംസാരിച്ചു.
സംസ്ഥാന പ്രസിഡണ്ട് നസീം ഹരിപ്പാട്, ജനറല്‍ സെക്രട്ടറി എ.എം അബൂബക്കര്‍, ട്രഷറര്‍ സി.ബി മുഹമ്മദ്, സെക്രട്ടറിയേറ്റ് അംഗം നാസര്‍ നങ്ങാരത്ത് എന്നിവര്‍ മറുപടി പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി ടി.കെ അന്‍വര്‍ സ്വാഗതവും, ട്രഷറര്‍ കെ.എന്‍.പി മുഹമ്മദലി നന്ദിയും പറഞ്ഞു.
Keywords : Reception, Kasaragod, Office- Bearers, SEU.