city-gold-ad-for-blogger

ഡല്‍ഹി കലാപം പാര്‍ലമെന്റില്‍ ഉന്നയിച്ചതിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പിക്ക് കാസര്‍കോട്ട് വരവേല്‍പ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 06.03.2020) 52 പേരുടെ കൊലപാതകത്തിനിടയാക്കിയ ഡല്‍ഹി കലാപം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിഷേധിച്ചതിന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കാസര്‍കോട് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന് യു ഡി എഫ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. ഡല്‍ഹിയില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹം മാവേലി എക്‌സ്പ്രസില്‍ കാഞ്ഞങ്ങാട്ടെത്തിയപ്പോഴാണ് റെയില്‍വേ സ്‌റ്റേഷനില്‍ ഡി സി സി പ്രസിഡന്റ് ഹക്കീം കുന്നിലിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കിയത്. മാര്‍ഗ മധ്യേ ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനിലും നീലേശ്വരത്തും അദ്ദേഹത്തിന് സ്വീകരണം നല്‍കി.
ഡല്‍ഹി കലാപം പാര്‍ലമെന്റില്‍ ഉന്നയിച്ചതിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പിക്ക് കാസര്‍കോട്ട് വരവേല്‍പ്

പാര്‍ലമെന്റില്‍ ജനങ്ങള്‍ തന്നെ പറഞ്ഞയച്ചത് ജനങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താനാണെന്നും അത്തരം ജനാധ്യപത്യപരമായ ഇടപെടല്‍ പാര്‍ലമെന്റിനകത്ത് നടത്തിയതിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്ത് നിശബ്ദരാക്കാമെന്ന് നരേന്ദ്ര മോഡിയും, അമിത് ഷായും കരുതേണ്ടെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു. ഡി സി സി ഭാരവാഹികളായ പി കെ ഫൈസല്‍, വിനോദ് കുമാര്‍ പള്ളയില്‍ വീട്, ബാലകൃഷ്ണന്‍ പെരിയ, ഗീത കൃഷ്ണന്‍, മാമുനി വിജയന്‍, മുസ്ലിം ലീഗ് നേതാക്കളായ ഹമീദ് ഹാജി, എം പി ജാഫര്‍, മുഹമ്മദ് കുഞ്ഞി, വണ്‍ ഫോര്‍ അബ്ദുര്‍ റഹ് മാന്‍, ഡി ബി ബാലകൃഷ്ണന്‍, പി കുഞ്ഞിക്കണ്ണന്‍, പ്രവീണ്‍ തോയമ്മല്‍, നോയല്‍ ടോമിന്‍ ജോസഫ്, സന്തു ടോം ജോസഫ്, നിഖില്‍ ചിറക്കല്‍, ശ്രീജിത്ത് കോടോത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

ഡല്‍ഹി കലാപം പാര്‍ലമെന്റില്‍ ഉന്നയിച്ചതിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പിക്ക് കാസര്‍കോട്ട് വരവേല്‍പ്


Keywords: Kasaragod, Kerala, news, Kanhangad, Rajmohan Unnithan, Reception, Reception for Rajmohan Unnithan in Railway Station
  < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia