രാജധാനി എക്‌സ്പ്രസിന് കാസര്‍കോട്ട് സ്വീകരണം നല്‍കി
Feb 18, 2019, 22:11 IST
കാസര്‍കോട്: (www.kasargodvartha.com 18.02.2019) പുതുതായി സ്‌റ്റോപ്പ് അനുവദിച്ച രാജധാനി എക്‌സ്പ്രസിന് കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ എല്‍ഡിഎഫ് നേതൃത്വത്തില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. പി കരുണാകരന്‍ എംപി എഞ്ചിന്‍ ഡ്രൈവറെ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. മധുരപലഹാരവും നല്‍കി.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പു, ജില്ലാകമ്മിറ്റി അംഗം എം സുമതി, ഏരിയാ സെക്രട്ടറി കെ എ മുഹമ്മദ് ഹനീഫ, ബിജു ഉണ്ണിത്താന്‍, മുനീര്‍ കണ്ടാളം, ഹസൈനാര്‍ നുള്ളിപ്പാടി എന്നിവര്‍ സംബന്ധിച്ചു. വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് ശേഷമാണ് രാജധാനിക്ക് കാസര്‍കോട് സ്‌റ്റോപ്പ് അനുവദിച്ചത്. ജനപ്രതിനിധികളുടെ നിരന്തര ഇടപെടലാണ് ഇതിന് കാരണമായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Rajadhani Express, Kasaragod, News, Train, P. Karunakaran-MP, Reception for Rajadhani Express in Kasargod
Keywords: Rajadhani Express, Kasaragod, News, Train, P. Karunakaran-MP, Reception for Rajadhani Express in Kasargod