city-gold-ad-for-blogger

സംഘര്‍ഷത്തിനിടെ നേതാവിന് സ്വീകരണം; വ്യാപാരികള്‍ക്കിടയില്‍ മുറുമുറുപ്പ്

കാസര്‍കോട്: നഗരത്തിലെ വസ്ത്രാലയത്തിലെ ജീവനക്കാരനായ യുവാവ് കൊല്ലപ്പെട്ടതിന്റെ ദുഖം നിലനില്‍ക്കുന്നതിനിടെ വ്യാപാരി നേതാവിന് റെയില്‍വെ സ്റ്റേഷനില്‍ സ്വീകരണം നല്‍കിയ സംഭവം ഒരു വിഭാഗം വ്യാപാരികള്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിന് വഴിയൊരുക്കി.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ.അഹ്മദ് ഷെരീഫിനാണ് ഞായറാഴ്ച കാസര്‍കോട് റെയില്‍വേസ്റ്റേഷനില്‍ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കിയത്. അന്ന് തന്നെയാണ് മീപ്പുഗുരി സ്വദേശിയും കാസര്‍കോട്ടെ ബെന്‍സര്‍ വസ്ത്രാലയം ജീവനക്കാരനുമായ സാബിത്ത്(18) ജെ.പി.കോളനിയില്‍ വെച്ച് കുത്തേറ്റ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് കാസര്‍കോട്ടും പരിസരങ്ങളിലും ശോകമൂകമായ അന്തരീക്ഷത്തിലാവുകയും കടകള്‍ അടച്ചിടുകയും വാഹനങ്ങള്‍ ഓട്ടം നിര്‍ത്തുകയും ചെയ്തു. പലഭാഗത്തും സംഘര്‍ഷാവസ്ഥ ഉണ്ടാവുകയും ചെയ്തു.

അതിനിടയിലാണ് വ്യാപാരി നേതാവിന് റെയില്‍വേ സ്റ്റേഷനില്‍ ഊഷ്മളമായ വരവേല്‍പ്പ് ഒരുക്കിയത്. സ്വീകരണ പരിപാടിയില്‍ യൂണിറ്റ് പ്രസിഡന്റ് എ.കെ.മൊയ്തീന്‍ കുഞ്ഞി, മറ്റു ഭാരവാഹികളായ കെ.നാഗേഷ് ഷെട്ടി, അഷ്‌റഫ് സുല്‍സണ്‍, ടി.എ.ഇല്ല്യാസ്, റൗഫ് പള്ളിക്കാല്‍, വിവിധ പോഷക സംഘടനാ ഭാരവാഹികളായ ടി.എ.അന്‍വര്‍ സാദത്ത്, അബ്ദുല്‍ കബീര്‍ നവരത്‌ന, അഷ്‌റഫ് നാല്‍ത്തടുക്ക, എന്‍.എ.സുലൈമാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചിരുന്നു. ഈ സ്വീകരണം തീര്‍ത്തും അനുചിതവും അനീതിയുമാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മുന്‍സംസ്ഥാന കൗണ്‍സിലര്‍ ഫിറോസ് സൂപ്പര്‍ പത്രക്കുറിപ്പില്‍ ആരോപിച്ചു. കൊലപാതകത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നിരവധി കടകള്‍ ആക്രമിക്കപ്പെടുകയും ബസുകളുള്‍പെടെയുള്ള വാഹനങ്ങള്‍ കല്ലെറിഞ്ഞും മറിച്ചിട്ടും തകര്‍ക്കുകയും ചെയ്തിരുന്നു.
സംഘര്‍ഷത്തിനിടെ നേതാവിന് സ്വീകരണം; വ്യാപാരികള്‍ക്കിടയില്‍ മുറുമുറുപ്പ്

ഇതെല്ലാം നടക്കുമ്പോഴാണ് റെയില്‍വേ സ്‌റ്റേഷനില്‍ വ്യാപാരി നേതാവിന് വ്യാപാരികള്‍ തന്നെ സ്വീകരണം ഒരുക്കിയത്. ഇത് വ്യാപാരികള്‍ക്കിടയില്‍ സജീവ ചര്‍ചയാണിപ്പോള്‍. കൊലപാതകത്തെയും അക്രമങ്ങളെയും അവലപിക്കുമ്പോള്‍ തന്നെ നേതാവിന് സ്വീകരണം നല്‍കിയത് അത്ര വലിയ പ്രശ്‌നമാക്കേണ്ട കാര്യമില്ലെന്നാണ് ചില വ്യാപാരികല്‍ പറയുന്നത്. അതേ സമയം സ്വീകരണം ഔചിത്യപൂര്‍വം ഒഴിവാക്കാമായിരുന്നുവെന്നും മറ്റൊരവസരത്തില്‍ ഇതിനേക്കാളും ഗംഭീരമായി നടത്താമെന്നായിരുന്നുവെന്നുമാണ് മറ്റൊരു വിഭാഗം വ്യാപാരികള്‍ അഭിപ്രായപ്പെടുന്നത്.

Keywords:  Reception, Merchant, Leader, Clash, Youth, Dies, Railway Station, KVVES, K. Ahmed Shareef, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia