city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുസ്ലിം ലീഗ് കേരളയാത്രക്ക് ജില്ലയില്‍ അത്യുജ്ജല സ്വീകരണം

കാസര്‍കോട്: (www.kasargodvartha.com 25/01/2016) സൗഹൃദം, സമത്വം, സമന്വയം എന്ന പ്രമേയത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുസ്ലിംലീഗ് ദേശീയ ട്രഷറര്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരളയാത്രക്ക് ജില്ലയില്‍ അത്യുജ്ജല സ്വീകരണം. ജില്ലയിലെ നാലു നിയോജകമണ്ഡലങ്ങളില്‍ തിങ്കളാഴ്ച നടന്ന സ്വീകരണ പരിപാടിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. കാസര്‍കോട് നിയോജകമണ്ഡലത്തിലെ അണങ്കൂരിലായിരുന്നു ആദ്യ സ്വീകരണം. ജാഥാ നായകനെയും അംഗങ്ങളെയും ബാന്‍ഡ് വാദ്യത്തിന്റെ അകമ്പടിയോടെ നുള്ളിപ്പാടിയില്‍ നിന്ന് ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ സമ്മേളന വേദിയിലേക്ക് ആനയിച്ചു.

കേരളത്തില്‍ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് വലിയ മാറ്റങ്ങളാണ് നടന്നിട്ടുള്ളതെന്ന്് അണങ്കൂരില്‍ പൊതു സമ്മേളനത്തില്‍ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മദ്യ നിരോധനം മുസ്്‌ലിം ലീഗിന്റെ പ്രഖ്യാപിത ലക്ഷ്യമായിരുന്നു. അല്‍പം പരിക്കേറ്റാലും മദ്യ നിരോധനം ഫലപ്രദമായി നടപ്പിലാക്കാന്‍ സര്‍ക്കാറിന് സാധിച്ചിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് എല്‍.എ മഹമൂദ് ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.എ ജലീല്‍ സ്വാഗതം പറഞ്ഞു.

ഉദുമ മണ്ഡലത്തില്‍ ആവേശ്വകരമായ സ്വീകരണം നല്‍കി. ബേക്കലിലേക്കുള്ള സ്വീകരണ യാത്രക്കിടെ ബേക്കല്‍ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്ര സ്ഥാനികരും ഭാരവാഹികളും കുഞ്ഞാലിക്കുട്ടിയെയും ജാഥാ നായകരെയും സ്വീകരിച്ചു. തുടര്‍ന്ന് നൂറുകണക്കിന് പ്രവര്‍ത്തകര്‍ സ്വീകരണ കേന്ദ്രമായ ബേക്കല്‍ മിനി സ്‌റ്റേഡിയത്തിലെ അഭിനാസ് നഗറിലേക്ക് ആനയിച്ചു. പൊതുയോഗത്തില്‍ മണ്ഡലം പ്രസിഡണ്ട് എം.എസ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജലീല്‍ കോയ സ്വാഗതം പറഞ്ഞു.

ഉച്ചക്ക് ശേഷം കാഞ്ഞങ്ങാട്ട് നടന്ന സ്വീകരണത്തില്‍ പ്രവര്‍ത്തകരുടെ പ്രവാഹമായിരുന്നു. കുഞ്ഞാലിക്കുട്ടിയും ജാഥാംഗങ്ങളും എത്തുമ്പോഴേക്കും വന്‍ജനക്കൂട്ടം സമ്മേളന നഗരിയില്‍ തടിച്ചുകൂടിയിരുന്നു. മണ്ഡലം പ്രസിഡണ്ട് ബഷീര്‍ വെള്ളിക്കോത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.പി ജാഫര്‍ സ്വാഗതം പറഞ്ഞു.

തൃക്കരിപ്പൂരിലായിരുന്നു ജില്ലാതല സമാപനം. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരങ്ങള്‍ കേരളയാത്രയെ സ്വീകരിച്ചു. പൊതുസമ്മേളനത്തില്‍ മണ്ഡലം പ്രസിഡണ്ട് വി.കെ.പി ഹമീദലി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി.കെ ബാവ സ്വാഗതം പറഞ്ഞു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, മുസ്്‌ലിംലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ട്രഷറര്‍ പി.കെ.കെ ബാവ, മന്ത്രിമാരായ വി.കെ ഇബ്രാഹിം കുഞ്ഞ്, ഡോ എം.കെ മുനീര്‍, എം.എല്‍.എമാരായ അബ്ദുര്‍ റഹ് മാന്‍ രണ്ടത്താണി, കെ.എം ഷാജി, ടി.എ അഹമ്മദ് കബീര്‍, അഡ്വ കെ.എന്‍.എ ഖാദര്‍, അഡ്വ എം ഉമ്മര്‍, സി മോയിന്‍ കുട്ടി, അഡ്വ എന്‍ ഷംസുദ്ദീന്‍, സി മമ്മൂട്ടി, പി.കെ ബഷീര്‍, എന്‍.എ നെല്ലിക്കുന്ന്, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പി.എം സാദിഖലി, ദളിത് ലീഗ് സംസ്ഥാന പ്രസിഡണ്ട് യു.സി രാമന്‍ പ്രസംഗിച്ചു.

മുസ്ലിം ലീഗ് കേരളയാത്രക്ക് ജില്ലയില്‍ അത്യുജ്ജല സ്വീകരണം

മുസ്ലിം ലീഗ് കേരളയാത്രക്ക് ജില്ലയില്‍ അത്യുജ്ജല സ്വീകരണംRead: http://goo.gl/AFfGBg
Posted by KasaragodVartha Updates on  Monday, January 25, 2016



Keywords : Muslim-league, P.K Kunhalikutty, Kasaragod, Reception, Bekal, Kanhangad, Kerala Yathra.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia