ഹജ്ജ് കമ്മിറ്റി ചെയര്‍മാന് സ്വീകരണം നല്‍കി
Sep 20, 2012, 20:54 IST
പട്ടിക്കാട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ക്ക് ജാമിഅഃ നൂരിയ്യ വിദ്യാര്‍ത്ഥി സംഘടന നൂറുല്‍ ഉലമ സ്റ്റുഡന്‍സ് അസോസിയേഷന്‍ പ്രൗഢോജ്വല സ്വീകരണം നല്‍കി.
കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണ യോഗത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് റഈസുല്‍ ഉലമ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന് ഷാള്‍ അണിയിച്ചു.
നിരവധി സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ടെങ്കിലും മാതൃ സ്ഥാപനത്തിലെ സ്വീകരണം ധന്യമായ ഒത്തുകൂടലും മറക്കാനാവാത്ത അനുഭവവുമാണെന്ന് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ജാമിഅഃ പ്രിന്‍സിപാള്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.

എ.പി. മുഹമ്മദ് മുസ്‌ലിയാര്‍ കുമരം പുത്തൂര്‍, കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, ഹാജി കെ. മമ്മദ് ഫൈസി, മുഹമ്മദലി ശിഹാബ് ഫൈസി കൂമണ്ണ, സുലൈമാന്‍ ഫൈസി ചുങ്കത്തറ, സലീം ഫൈസി ഇര്‍ഫാനി പൊറോറ എന്നിവര്‍ സംസാരിച്ചു. മുദ്ദസിര്‍ മലയമ്മ സ്വാഗതവും ശബീര്‍ ഉദിരം പൊയില്‍ നന്ദിയും പറഞ്ഞു.
Keywords: Hajj committe chairman, T.M. Bapu Musliyar, Reception, Noorul Ulama Students, Association, Pattikkad, Kasaragod