city-gold-ad-for-blogger

കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് കാസര്‍കോട്ട് ഉജ്ജ്വല സ്വീകരണം

കാസര്‍കോട്: (www.kasargodvartha.com 08.04.2018) കേന്ദ്ര മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കാസര്‍കോട്ടെത്തിയ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ബി.ജെ.പി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. രാവിലെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാണ് മന്ത്രിയെ സ്വീകരിച്ചത്.

ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത്, സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി. നായ്ക്ക്, ദേശീയ സമിതി അംഗം എം. സഞ്ചീവ ഷെട്ടി, വേലായുധന്‍, പി രമേശന്‍, സുരേഷ് കുമാര്‍ ഷെട്ടി, രവീശ തന്ത്രി കുണ്ടാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് മന്ത്രിയെ സ്വീകരിച്ചു. തുടര്‍ന്ന് ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കാസര്‍കോട് ടൂറിസം വികസനം എന്ന സംവാദം മുനിസിപ്പല്‍ വനിതാ ഭവനില്‍ മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഉദ്ഘാടനം ചെയ്തു.

2.30 ന് പെര്‍ള സര്‍വ്വീസ് കോ-ഓപ്പറേറ്റീസ് ബാങ്കിന്റെ കോര്‍ ബാങ്കിംഗ് സംവിധാനം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പെര്‍ള ശിവഗിരി സ്വര്‍ഗ്ഗ റോഡ് ഉദ്ഘാടനം ചെയ്തു. നാലു മണിക്ക് കേന്ദ്ര കേരള സര്‍വ്വകലാശാലയില്‍ ശിലാസ്ഥാപന കര്‍മ്മം, 4.30 ന് കാഞ്ഞങ്ങാട് മാവുങ്കാല്‍ പുതിയകണ്ടം ശ്രീമദ് പരശിവ വിശ്വകര്‍മ്മ ക്ഷേത്ത്രതിന്റെ കലാക്ഷേത്രം ഉദ്ഘാടനം എന്നിവ മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം നിര്‍വ്വഹിക്കും.

Keywords:  Kasaragod, Kerala, news, Reception, Reception for Alphons Kannanthanam
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia