city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിമതപക്ഷ നേതാവ് സര്‍ക്കാര്‍ നോമിനിയായി; മര്‍ച്ചന്റ്സ് അസോസിയേഷനില്‍ വിവാദം

കാഞ്ഞങ്ങാട്: (www.kasargodvartha.com 03.08.2017) പുനസംഘടിപ്പിച്ച സംസ്ഥാന സര്‍ക്കാറിന്റെ കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ നിര്‍ദ്ദേശിച്ച അംഗത്തെ തള്ളി വിമതപക്ഷ നേതാവിനെ സര്‍ക്കാര്‍ നോമിനിയായി നിയോഗിച്ചത് വ്യാപാരിസംഘടനയില്‍ വിവാദത്തിന് കാരണമായി. ചുമട്ടുതൊഴിലാളി യൂണിയന്റെ ജില്ലാ കമ്മിററി പുനസംഘടിപ്പിക്കുമ്പോള്‍ മര്‍ച്ചന്റ്സ് അസോസിയേഷനില്‍ മൂന്ന് നോമിനികളാണ് ഉണ്ടായിരുന്നത്.

ഇതിലേക്ക് ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ഷരീഫ്, സെക്രട്ടറി ജോസ് തയ്യില്‍, സി യൂസഫ് ഹാജി എന്നീ പേരുകളാണ് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കമ്മിറ്റി സര്‍ക്കാറിലേക്ക് ശുപാര്‍ശ ചെയ്തത്. എന്നാല്‍ നിയമനം വന്നപ്പോള്‍ സി മുഹമ്മദ്കുഞ്ഞിയുടെ പേര് ഒഴിവാക്കുകയും പകരം മുന്‍ സംസ്ഥാന ജന. സെക്രട്ടറിയും ജില്ലാ പ്രസിഡണ്ടുമായ നീലേശ്വരത്തെ കെ വി സുരേഷ്‌കുമാറിന്റെ പേരാണ് ഉള്‍പ്പെടുത്തിയത്. യൂസഫ് ഹാജിയുടെ പേര് തള്ളിയെങ്കിലും അഹമ്മദ് ഷെരീഫിനെയും ജോസ് തയ്യലിനെയും ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. ഇത് മര്‍ച്ചന്റ്സ് അസോസിയേഷന്‍ നേതൃത്വത്തിന് കനത്ത തിരിച്ചടിയായി.

നീലേശ്വരം മര്‍ച്ചന്റ്സ് അസോസിയേഷനിലെ കടുത്ത വിഭാഗീയതയെ തുടര്‍ന്ന് കെ വി സുരേഷ്‌കുമാര്‍ ഏറെക്കാലമായി സംഘടനയില്‍ നിന്നും പുറത്തായിരുന്നു.  എന്നാല്‍ വ്യാപാരികളെല്ലാവരും ഒറ്റക്കെട്ടായി നീങ്ങണമെന്ന ആഹ്വാനത്തിന്റെ അടിസ്ഥാനത്തില്‍ സുരേഷ്‌കുമാറിനെ തിരിച്ചെടുക്കുകയാണുണ്ടായത്.  കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നീലേശ്വരം മര്‍ച്ചന്റ്സ് അസോസിയേഷനില്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് അദ്ദേഹം മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഇപ്പോഴും ഒരു വിമതപക്ഷക്കാരനായിട്ടാണ് സുരേഷ്‌കുമാര്‍ അറിയപ്പെടുന്നത്.

ഇതിനിടയിലാണ് അസോസിയേഷനെ പോലും അമ്പരപ്പിച്ചുകൊണ്ട് കേരള ചുമട്ടുതൊഴിലാളി യൂണിയന്‍ ജില്ലാ കമ്മിറ്റിയിലേക്ക് ഔദ്യോഗിക പക്ഷത്തെ പ്രമുഖന്റെ പേര് തള്ളിക്കൊണ്ട് സുരേഷ്‌കുമാര്‍ അംഗമായത്. ഇത് അക്ഷരാര്‍ത്ഥത്തില്‍ മര്‍ച്ചന്റ്സ് അസോസിയേഷന് കനത്ത തിരിച്ചടിയായി. സുരേഷ്‌കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ അഹമ്മദ് ഷരീഫിനും ജോസ് തയ്യലിനും കെ വി സുരേഷ്‌കുമാറിനും ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടതിന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് മൂന്നുപേരുടെയും വര്‍ണ്ണചിത്രങ്ങളോടുകൂടിയ പോസ്റ്ററുകള്‍ ഫേസ്ബുക്കിലും നവമാധ്യമങ്ങളിലും പ്രചരിക്കുകയാണ്.

ഇവയ്ക്കാകട്ടെ നല്ല പ്രതികരണവുമാണ് ലഭിക്കുന്നത്. ഇതിനെതിരെ അസോസിയേഷന്‍ ഇതുവരെ പരസ്യമായി രംഗത്ത് വന്നിട്ടുമില്ല.

വിമതപക്ഷ നേതാവ് സര്‍ക്കാര്‍ നോമിനിയായി; മര്‍ച്ചന്റ്സ് അസോസിയേഷനില്‍ വിവാദം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, Kanhangad, news, Merchant-association, Rebel leader nominated; controversy in Merchant's association

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia