മാങ്ങാട്ട് സംഘര്‍ഷം; വില്ലന്‍ സിഗരറ്റ്
Jun 3, 2015, 13:19 IST
ഉദുമ: (www.kasargodvartha.com 03/06/2015) ഉദുമ മാങ്ങാട് ചൊവ്വാഴ്ച രാത്രിയുണ്ടായ വന്‍ സംഘര്‍ഷത്തിലേക്ക് കാര്യങ്ങളെത്തിയത് നിസാര പ്രശ്‌നത്തിന്റെ പേരില്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മാങ്ങാട്ടെ ഖാലിദ് കോണ്‍ക്രീറ്റ് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സി.പി.എം. പ്രവര്‍ത്തകന്‍ മാങ്ങാട് അംബാപുരത്തെ സന്തോഷിന്റെ മുഖത്തേക്ക് സിഗരറ്റ് പുക ഊതിവിട്ടു എന്ന ആരോപണം സംബന്ധിച്ച തര്‍ക്കമാണ് സംഘര്‍ഷം പടരാന്‍ കാരണമായത്.
ഇതു സംബന്ധിച്ചുണ്ടായ വാക്കുതര്‍ക്കത്തിനിടെ ഖാലിദിനൊപ്പം മറ്റു ചിലരും ചേര്‍ന്നതോടെ സന്തോഷ് അവിടെ നിന്ന് മടങ്ങുകയും പിന്നീട് 8.30 മണിയോടെ കൂടുതല്‍ ആള്‍ക്കാരുമായി എത്തുകയുമായിരുന്നു. ബറാഅത്ത് രാവായതിനാല്‍ മാങ്ങാട്ടെ ആരാധനാലയത്തില്‍ നിരവധി പേരും ഉണ്ടായിരുന്നു. ആരാധനാലയത്തില്‍ നിന്നും ഇവര്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സന്തോഷും ആള്‍ക്കാരും അവിടെയെത്തിയത്.
വിവരമറിഞ്ഞ് ബേക്കല്‍ പ്രിന്‍സിപ്പല്‍ എസ്.ഐ. പി. നാരയണന്റെ നേതൃത്വത്തില്‍ പോലീസ് സംഘം മാങ്ങാട്ട് കുതിച്ചെത്തുകയും കൂടി നിന്നവരെ പിരിച്ചയക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സംഘര്‍ഷം കല്ലേറിലേക്ക് വഴിമാറിയതോടെ പോലീസ് ലാത്തി വീശി. ബേക്കല്‍ സ്‌റ്റേഷനിലെ പ്രൊബേഷന്‍ എസ്.ഐ. അനന്തകൃഷ്ണന് (27)തലയ്ക്ക് കല്ലേറില്‍ പരിക്കേറ്റു. ഇതിനിടയില്‍ കാസര്‍കോട് എസ്.പി.യും കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. ഹരിശ്ചന്ദ്ര നായിക്, ഹൊസ്ദുര്‍ഗ് സി.ഐ. യു. പ്രേമന്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹവും എത്തിയിരുന്നു.
അക്രമത്തിലേര്‍പ്പെട്ടവരെ പിരിച്ചുവിടാന്‍ 16 തവണ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. ഇതോടെ ആള്‍ക്കൂട്ടം ചിതറിയോടി. അക്രമത്തിനിടയില്‍ മാങ്ങാട് ചോയിച്ചിങ്കല്ലിലെ അബ്ദുര്‍ റഹ് മാന്റെ (22) കാലില്‍ കല്ല് ഇടുകയും തലയ്ക്ക് കല്ല് കൊണ്ട് കുത്തുകയും ചെയ്തു. സി.പി.എം. പ്രവര്‍ത്തകന്‍ മാങ്ങാട്ടെ സുധാകരന് (27) കല്ലേറില്‍ പരിക്കേറ്റു. മറ്റു നിരവധി പേര്‍ക്കും പരിക്കേറ്റിട്ടുണ്ടെങ്കിലും പലരും സ്വകാര്യമായി ചികിത്സ തേടുകയായിരുന്നു. രാത്രിയോടെ സംഘര്‍ഷം നിയന്ത്രണ വിധേയമാക്കാന്‍ പോലീസിന് കഴിഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
ഉദുമ മാങ്ങാട്ട് സി.പി.എം - കോണ്‍ഗ്രസ് സംഘര്‍ഷം; രൂക്ഷമായ കല്ലേറ്, നിരവധി പേര്‍ക്ക് പരിക്ക്
Keywords: Uduma, kasaragod, Kerala, mangad, Clash, Police, Attack, Assault, Jeep, Injured, Reason of Mangad clash.
Advertisement: