വലിയ വേദനകളില്‍ നിന്നാണ് മഹത്തായ രചനകള്‍ ഉണ്ടാകുന്നത്: അംബികാസുതന്‍ മാങ്ങാട്
Jun 22, 2016, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 22.06.2016) വലിയ വേദനകളില്‍ നിന്നാണ് ഉദാത്തമായ രചനകള്‍ ഉണ്ടാകുന്നതെന്ന് എഴുത്തുകാരന്‍ ഡോ. അംബികാസുതന്‍ മാങ്ങാട് പറഞ്ഞു. വായനാവാരാചരണത്തോടനുബന്ധിച്ച് കലക്ടറേറ്റ് അക്ഷര ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ നടന്ന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പുസ്തകങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഏതൊക്കെയോ തരത്തില്‍ സ്വാധീനിക്കുന്നുണ്ട്. സംസ്‌കാരത്തെ ഉള്‍ക്കൊള്ളാനും ലോകത്തിന് വെളിച്ചമാകാനും നല്ല വായനക്കാരന്് കഴിയും. വായനയുടെ ലോകം സംസ്‌കാരത്തിന്റെ പടവിലേക്ക് നമ്മെ എത്തിക്കും. വായനയിലൂടെ അറിവ് നേടാം. എന്നാല്‍ തിരിച്ചറിവ് ലഭിക്കുന്നത് സര്‍ഗാത്മക രചനയിലൂടെയാണെന്ന് അംബികാസുതന്‍ മാങ്ങാട് പറഞ്ഞു.
ജില്ലാ കലക്ടര്‍ ഇ ദേവദാസന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. നമ്മുടെ സാംസ്‌ക്കാരിക വളര്‍ച്ചക്കും സ്വഭാവ രൂപീകരണത്തിനും യഥാര്‍ത്ഥ വായന ഉപകരിക്കുമെന്ന് ജില്ലാകലക്ടര്‍ പറഞ്ഞു. നല്ല പുസ്തകങ്ങള്‍ വായിക്കാന്‍ എന്നും വായനക്കാര്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എ ഡി എം വി പി മുരളീധരന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കലക്ടര്‍മാരായ ആര്‍ പി മഹാദേവകുമാര്‍, സി ജയന്‍, വി ജെ ഗ്രേസി, ബി അബ്ദുല്‍ നാസര്‍, കെ അംബുജാക്ഷന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഹുസൂര്‍ ശിരസ്തദാര്‍ കെ ജയലക്ഷ്മി സ്വാഗതവും അക്ഷര ലൈബ്രറി സെക്രട്ടറി സതീശന്‍ പൊയ്യക്കോട് നന്ദിയും പറഞ്ഞു.
Keywords : Kasaragod, Meeting, Inauguration, Ambikasuthan Mangad.