city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുത്തലിബിന്റെ മക്കള്‍ സഅദിയ്യയുടെ തണലില്‍ വളരും; നിഹാലിന്റെയും മുഹമ്മദിന്റെയും എല്ലാ ചിലവുകളും സഅദിയ്യ ഏറ്റെടുത്തു

കാസര്‍കോട്: (www.kasargodvartha.com 08.04.2017) കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരിച്ച കാരവല്‍ ദിനപത്രം റിപോര്‍ട്ടര്‍ കല്ലങ്കൈ അര്‍ജാലിലെ മുത്തലിബിന്റെ രണ്ട് മക്കളുടെ വിദ്യാഭ്യാസമുള്‍പ്പെടെ എല്ലാ ചിലവുകളും സഅദിയ്യ ഏറ്റെടുത്തു. എട്ടു വയസുള്ള നിഹാലിന്റെയും, രണ്ട് വയസുള്ള മുഹമ്മദിന്റെയും ചിലവുകള്‍ സഅദിയ്യ ഹോം ഓര്‍ഫെന്‍ കെയര്‍ പദ്ധതിയില്‍പെടുത്തിയാണ് ഏറ്റെടുത്തിരിക്കുന്നത്.

വിദ്യാഭ്യാസത്തിനുപുറമെ കുട്ടികളുടെ മറ്റു ചിലവുകളും പൂര്‍ണമായും സഅദിയ്യ വഹിക്കും. ഇരുവര്‍ക്കും വേണ്ട സഹായങ്ങള്‍ വീട്ടിലെത്തിച്ച് നല്‍കും. വെള്ളിയാഴ്ച വീട്ടിലെത്തിയാണ് സഅദിയ്യ ഓര്‍ഫനേജ് ഭാരവാഹികള്‍ മുത്തലിബിന്റെ മക്കളുടെ സംരക്ഷണച്ചെലവുകള്‍ ഏറ്റെടുക്കുന്ന കാര്യം ബന്ധുക്കളെ അറിയിച്ചത്.

മുത്തലിബിന്റെ മക്കള്‍ സഅദിയ്യയുടെ തണലില്‍ വളരും; നിഹാലിന്റെയും മുഹമ്മദിന്റെയും എല്ലാ ചിലവുകളും സഅദിയ്യ ഏറ്റെടുത്തു


മുത്തലിബിന്റെ സഹോദരന്‍ ജലാലിന്റെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലാണ് സഅദിയ യതീംഖാന അധികൃതർ കുട്ടികളെ ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ചത്. സഅദിയയുടെ ഹോം ഓര്‍ഫെന്‍ കെയര്‍ പദ്ധതിയില്‍ ഇതിനകം അമ്പതോളം കുട്ടികളെയാണ് ഇത്തരത്തിൽ ഏറ്റെടുത്തിരിക്കുന്നത്.

കുടുംബക്കാര്‍ക്കും, നാട്ടുകാര്‍ക്കും, മാധ്യമ പ്രവര്‍ത്തകര്‍ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്ന മുത്തലിബിന്റെ വിയോഗത്തോടെയുണ്ടായ ആഘാതത്തില്‍ നിന്നും പലരും ഇപ്പോഴും മുക്തരായിട്ടില്ല. കുടുംബത്തിന് വീട് നിര്‍മിച്ചു കൊടുക്കാനുള്ള ചർച്ചകൾ നാട്ടിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും സുഹൃത്തുക്കളും നടത്തുന്നുണ്ട്. ഇതിനിടയിലാണ് മുത്തലിബിന്റെ രണ്ട് മക്കളെയും ഏറ്റെടുക്കാന്‍ തയ്യാറായി സഅദിയ്യ യതീംഖാന രംഗത്ത് വന്നത്.

മുത്തലിബിന്റെ മരണത്തോടെ നിര്‍ധനകുടുംബം ആകെ പകച്ചുപോയ അവസ്ഥയിലായിരുന്നു. മാധ്യമപ്രവര്‍ത്തനത്തിലൂടെ സമൂഹത്തില്‍ ആരുടെയും കണ്ണില്‍പെടാതെ വേദനയില്‍ നീറി ജീവിച്ചിരുന്ന ഓരുപാട് പേരുടെ കണ്ണീരൊപ്പിയ മുത്തലിബ് സ്വന്തമായി ഒന്നും സമ്പാദിച്ചിരുന്നില്ല. മുത്തലിബിന്റെ വിയോഗത്തോടെ കുടുംബത്തിന്റെ ഏക അത്താണിയെയാണ് ഇല്ലാതായത്. തുടര്‍ന്നാണ് ഒരുപാട് കുടുംബങ്ങളുടെ താങ്ങും തണലുമായ സഅദിയ്യ യതീംഖാന മുത്തലിബിന്റെ മക്കളുടെ സംരക്ഷണ ചെലവുകള്‍ ഏറ്റെടുക്കാന്‍ മുന്നോട്ട് വന്നത്.

സഅദിയ യതീംഖാന ജനറല്‍ മാനേജരും കേരള മുസ്ലിം ജമാഅത്ത് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ എസ് എ അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, സഅദിയ്യ ഇംഗ്ലീഷ് മീഡിയം മോറല്‍ സെക്ഷന്‍ ഹെഡ് കൊല്ലംപാടി അബ്ദുല്‍ ഖാദര്‍ സഅദി, സുന്നി ജംഇയ്യത്തുൽ മുഅല്ലിമീന്‍ കാസര്‍കോട് റൈഞ്ച് പ്രസിഡന്റ് അബ്ദുര്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, എസ് വൈ എസ് മൊഗ്രാല്‍ പുത്തൂര്‍ സര്‍ക്കിള്‍ സെക്രട്ടറി മുസ്തഫ ഹനീഫി ചൗക്കി, എസ് വൈ എസ് ചൗക്കി യൂണിറ്റ് സെക്രട്ടറി മൊയ്തു, എന്നിവർ വീട്ടുകാരുമായി ചര്‍ച്ച നടത്തി.


Keywords:  Kerala, kasaragod, Jamia-Sa-adiya-Arabiya, Needs help, helping hands, Death, Accident, news, Family, Media, Journalist, Muthalib, Sa-adiyya home orphan care

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia