ചീമേനി താപനിലയം പുന: പരിശോധിക്കണം- എന്‍. എ. നെല്ലിക്കുന്ന് എം.എല്‍.എ
Jan 18, 2016, 09:30 IST
കാസര്‍കോട് : (www.kasargodvartha.com 18.01.2016) ചീമേനി താപനിലയം സ്ഥാപിക്കുന്നതിനെ കുറിച്ച് പുന:പരിശോധന നടത്താന്‍ ജില്ലയിലെ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരുടെയും രാഷ്ട്രീയ പ്രവര്‍ത്തകരുടെയും കൂട്ടായ്മ വിളിച്ചുചേര്‍ക്കാന്‍ സന്നദ്ധ സംഘടനകള്‍ തയ്യാറാകണമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ സഹകരണത്തോടെ പാന്‍ടെക്ക് സംഘടിപ്പിച്ച ഊര്‍ജ്ജ സംരക്ഷണ ബോധവല്‍ക്കരണ പരിപാടി ചെര്‍ക്കള മാര്‍ത്തോമ്മ ഓഡിറ്റോറിയത്തില്‍ ഉല്‍ഘാടനം ചെയ്യുകയായി രുന്നു അദ്ദേഹം.
തിരുവനന്തപുരം എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ സഹകരണത്തോടെ പാന്‍ടെക്ക് സംഘടിപ്പിച്ച ഊര്‍ജ്ജ സംരക്ഷണ ബോധവല്‍ക്കരണ പരിപാടി ചെര്‍ക്കള മാര്‍ത്തോമ്മ ഓഡിറ്റോറിയത്തില്‍ ഉല്‍ഘാടനം ചെയ്യുകയായി രുന്നു അദ്ദേഹം.
ഊര്‍ജ്ജ വകുപ്പു മന്ത്രിയുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ പ്രവര്‍ത്തിച്ചു വരുന്ന താപനിലയങ്ങള്‍ കണ്ടുപഠിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റിയില്‍ അദ്ദേഹവും അംഗമായിരുന്നു എന്നും അവിടെ താപനിലയങ്ങള്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ട് സസ്യങ്ങള്‍ക്കോ, മനുഷ്യര്‍ക്കോ, മറ്റു ജന്തുജാലങ്ങള്‍ക്കോ പ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടില്ല എന്നാണറിയാന്‍ കഴിഞ്ഞതെന്നും അദ്ദേഹം സൂചിപ്പിച്ചു. താപനിലയം സ്ഥാപിച്ചിരുന്നെങ്കില്‍ ജില്ലയിലെ ഊര്‍ജ്ജ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സാധിക്കുമായിരുന്നെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ബോധവല്‍ക്കരണ സെമിനാറില്‍ ചെങ്കള പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തകുമാരി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. പാന്‍ടെക്ക് ഡയറക്ടര്‍ കൂക്കാനം റഹ്മാന്‍ ആമൂഖഭാഷണം നടത്തി. എനര്‍ജി മാനേജ്‌മെന്റ് ആര്‍.പി. അനില്‍ കുമാര്‍ ക്ലാസെടുത്തു. ഊര്‍ജ്ജ സംരക്ഷണം എങ്ങിനെ സാധിക്കാമെന്ന് മാജിക് ഷോയിലൂടെ പ്രമുഖ മാജീഷ്യന്‍ ബാലചന്ദ്രന്‍ കൊട്ടോടി വിശദമാക്കി.

കാന്‍ഫെഡ്, കുടുംബശ്രീ, ചെങ്കള പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ നടത്തിയ സെമിനാറില്‍ 150 പ്രതിനിധികള്‍ പങ്കെടുത്തു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്ല കുഞ്ഞി, സി.ഡി.എസ്. അധ്യക്ഷ സെക്കീന, ഷാഫി ചൂരിപ്പള്ളം, കരിവെള്ളൂര്‍ വിജയന്‍, സി. എച്ച്. സുബൈദ, സി.പി.വി. വിനോദ് കുമാര്‍, പാറയില്‍ അബുബക്കര്‍, ഓര്‍ക്കളം നാരായണന്‍ മാസ്റ്റര്‍, കെ.വി. ലിഷ, എ.കെ. വിജിത, അനു മോന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Keywords: Cheemeni, Test, Kasaragod, MLA, Pantech, Cherkala, Awareness, Kudumbasree, Chengala, Panchayath.