city-gold-ad-for-blogger

റോഡിന്റെ ആയുസ് ദിവസങ്ങള്‍ മാത്രം! 10 ദിവസം മുമ്പ് റീ ടാര്‍ ചെയ്ത റോഡ് മഴയില്‍ തകര്‍ന്നു

കുമ്പള: (www.kasargodvartha.com 06.06.2017) കുണ്ടുംകുഴിയും നിറഞ്ഞ റോഡ് നന്നാക്കണമെന്ന ഏറെ നാളത്തെ മുറവിളിക്കു ശേഷം റീടാര്‍ നടത്തിയ റോഡ് മഴയില്‍ വീണ്ടും തകര്‍ന്നു. കുമ്പള ടെമ്പിള്‍ ക്രോസ് റോഡാണ് തകര്‍ന്നത്. 10 ദിവസം മുമ്പാണ് ഈ റോഡ് റീടാര്‍ ചെയ്തത്.

റീടാര്‍ ചെയ്ത റോഡ് ഒരു മഴയില്‍ തന്നെ തകര്‍ന്നത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കാലവര്‍ഷം കനക്കുന്നതോടെ റോഡ് പൂര്‍ണമായും തകര്‍ന്ന് ഗതാഗതം ദുഷ്‌ക്കരമാകുമോ എന്ന ആശങ്കയാണ് നാട്ടുകാരിലുള്ളത്. റോഡ് റീടാറിംഗില്‍ അഴിമതി നടന്നിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
റോഡിന്റെ ആയുസ് ദിവസങ്ങള്‍ മാത്രം! 10 ദിവസം മുമ്പ് റീ ടാര്‍ ചെയ്ത റോഡ് മഴയില്‍ തകര്‍ന്നു

Keywords:  Kasaragod, Kerala, Kumbala, Road, Road Tarring, Re-tarred road damaged

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia