രാവുണ്ണി വീണ്ടും അരങ്ങിലേക്ക്
Jan 25, 2013, 18:03 IST
![]() |
തോരോത്ത് എന്‍ജോയ് ഫ്രണ്ടസ് വായനശാല പ്രവര്‍ത്തകര്‍ രാവുണ്ണിയുടെ പരിശീലനത്തില്‍ |
മലയാള നാടക വേദിക്ക് എക്കാലവും അഭിമാനപൂര്‍വ്വം ഉയര്‍ത്തിപ്പിടിക്കാവുന്ന രാവുണ്ണി ഇന്ത്യന്‍ ഭരണകൂടത്തിന്റെ നേര്‍ക്കാഴ്ചയായാണ് താജ് അവതരിപ്പിക്കുന്നത്. ഭക്ഷണം പോലെ ഇന്ത്യന്‍ ജനതയ്ക്ക് ഒഴിച്ചുകൂടാനാവാസ്ഥ സാമൂഹ്യ അവസ്ഥയായി കടം മാറിയതിനെയാണ് നാടകം രംഗത്തവതരിപ്പിക്കുന്നത്. മനുഷ്യ ജീവിതത്തില്‍ കടം അവശ്യമായ ആവശ്യമാണ്. രാജ്യത്തെ ഓരോ പൗരന്റേയും തലയെണ്ണി കടം വാങ്ങിക്കൂട്ടുന്ന ഭരണകൂടത്തിന്റെ നെറികേടിനെയാണ് നാടകം അരങ്ങിലെത്തിക്കുന്നത്. കടം വാങ്ങാനറിയാത്തവന് സമൂഹത്തില്‍ ജീവിക്കാന്‍ കഴിയില്ലെന്ന് പറയുന്ന നാടകം കാര്‍ഷിക കടമെടുത്ത് തിരിച്ചടക്കാനാവാതെ കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നതും സമ്പന്നര്‍ അതിസമ്പന്നരാകുന്നതുമായ പുതിയ കാലത്ത് നിസംഗരായി നോക്കിനില്‍ക്കുന്ന ഭരണകൂടത്തെയാണ് താജ് വരച്ചുകാട്ടുന്നത്.
എന്‍ജോയ്ഫ്രണ്ട്‌സിന്റെ നേതൃത്വത്തില്‍ നാട്ടിലെ സാധാരണക്കാരായ നാടക സ്‌നേഹികളുടെ കൂട്ടായ്മയിലാണ് രാവുണ്ണി വീണ്ടും അരങ്ങിലെത്തുന്നത്. മധു ബേഡകമാണ് സംവിധാനം നിര്‍വഹിക്കുന്നത്. ബാലകൃഷ്ണന്‍ കോളിക്കര, ടി മാധവന്‍ തോരോത്ത്, ആര്‍ കുഞ്ഞിക്കണ്ണന്‍, എ കെ വിശ്വംഭരന്‍, വേണു വേലക്കുന്ന്, ലോഹി തോരോത്ത്, സുബ്രഹ്മണ്യന്‍ കൊട്ടാരത്തില്‍, പുരുഷു കാരക്കുന്ന്, അശോകന്‍ തോരോത്ത്, ഹരീഷ്, ശാരദാമധു, മധു തോരോത്ത് എന്നിവര്‍ വേദിയിലെത്തും.
വാര്‍ഷികാഘോഷം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി എം പ്രദീപ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് സി കാര്‍ത്യായണി അധ്യക്ഷയാകും. പ്രാദേശിക ചരിത്ര രചന നിരേ്യാണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം അനന്തന്‍ പ്രകാശനം ചെയ്യും. വിവിധ കലാപരിപാടികളും കൃഷ്ണന്‍ പുല്ലിയോട് അവതരിപ്പിക്കുന്ന മവേലിയുടെ മനോദുഖം എന്ന ഹാസ്യ പരിപാടിയും അരങ്ങേറും.
Keywords: Kerala, Kasaragod, Drama, P.M Taj, Ravunni, Malayalam News, Kerala Vartha, Malayalam Vartha, Kerala News, Bedakam, Kuttikol, Thoroth Enjoy Friends, vayanasala.