ചെര്‍ക്കളയിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രവികിരണിന് ക്രൂര മര്‍ദ്ദനമേറ്റു
Jul 4, 2014, 15:09 IST
കാസര്‍കോട്: (www.kasargodvartha.com 04.07.2014) ചെര്‍ക്കളയിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മൈസൂര്‍ സ്വദേശിയായ ടാറിംഗ് തൊഴിലാളി രവികിരണിന് ക്രൂര മര്‍ദ്ദനമേറ്റതായി തെളിഞ്ഞു. മരണപ്പെട്ട രവി കിരണിന്റെ ഭാര്യ യശോദ നല്‍കിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷത്തിനിടിയിലാണ് മര്‍ദ്ദനത്തിനിരയായിരുന്നുവെന്ന കാര്യത്തെക്കുറിച്ചു പോലീസിന് വിവരം ലഭിച്ചത്.
ജൂണ്‍ 29നാണ് രവികിരണിനെ ചെങ്കള ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനു സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്തിയത്. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിദഗ്ധ പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കിയിരുന്നു. വെള്ളം കുടിച്ചാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം വേണ്ട എന്ന നിലപാടിലായിരുന്നു പോലീസ്. എന്നാല്‍ ഭര്‍ത്താവിന്റെ മരണത്തില്‍ സംശയം ഉണ്ടെന്നും കൊലയെന്ന് സംശയിക്കുന്നതായും കാട്ടി ഭാര്യ യശോദ ജില്ലാ പോലീസ് ചീഫിനു പരാതി നല്‍കുകയായിരുന്നു.
ജൂണ്‍ 26 ന് രാത്രിയാണയിലാണ് രവികിരിണിനു മര്‍ദ്ദനമേറ്റത്. അന്നു രാത്രി തന്നെ രവികിരണ്‍ ഭാര്യയെ വിളിച്ച് തനിക്ക് മര്‍ദ്ദനമേറ്റതായി അറിയിച്ചിരുന്നു. സുഹൃത്തിന്റെ ഫോണില്‍ നിന്നാണ് രവികിരണ്‍ വിളിച്ചത്. ഇക്കാര്യം സുഹൃത്ത് നിഷേധിച്ചുവെങ്കിലും സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ വിളിച്ചത് ശരിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
രവികിരണിന്റെ മരണവുമായി ബന്ധപ്പെട്ട് നാലുപേരെ ചോദ്യം ചെയ്തു വരുന്നു. മര്‍ദ്ദിച്ചുവെന്ന കാര്യം ഇവര്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ടെങ്കിലും അതിനു ശേഷം എന്താണ് സംഭവിച്ചതെന്ന് ഇനിയും വ്യക്തമായിട്ടില്ല. തലേ ദിവസം രാത്രി ചവിട്ടും മര്‍ദ്ദനവുമേറ്റ രവികിരണ്‍ 27 നു പുലര്‍ച്ചെ അയിട്ടും ചെര്‍ക്കളയിലെ കടത്തിണ്ണയില്‍തന്നെ കിടക്കുകയായിരുന്നുവെന്നാണ് വിവരം. അബോധാവസ്ഥയിലായ രവികിരണ്‍ മരിച്ചതായിരിക്കണമെന്ന് കരുതി കിണറ്റില്‍ കൊണ്ടിടുകയായിരുന്നുവെന്നു സംശയിക്കുന്നു.
Also Read:
ഒടുവില്‍ വിമതരുടെ തടവില്‍ നിന്നും നഴ്‌സുമാര്‍ക്ക് മോചനം; ശനിയാഴ്ച കേരളത്തിലെത്തും
Keywords: Kasaragod, Cherkala, Youth, Attack, Postmortem report, Well, Police, Ravikiran assaulted before death?.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067