രവിയുടെ മരണത്തോടെ അനാഥമായത് ഒരു നിര്‍ധന കുടുംബം
Aug 11, 2016, 15:00 IST
നീലേശ്വരം: (www.kasargodvartha.com 11/08/2016) മണലെടുക്കുന്നതിനിടെ പോലീസിനെ കണ്ട് ഭയന്ന് പുഴയില്‍ ചാടിയപ്പോള്‍ മുങ്ങിമരിച്ച നെടുങ്കണ്ടയിലെ രവിയുടെ വേര്‍പാടില്‍ അനാഥമായത് ഒരു നിര്‍ധന കുടുംബം. വളരെ പാവപ്പെട്ട കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു രവി.
കൂലിവേല ചെയ്ത് കുടുംബം പുലര്‍ത്തിയിരുന്ന രവി ജോലിയൊന്നുമില്ലാതായതോടെയാണ് തോണിയില്‍ പുഴയില്‍ നിന്നും മണല്‍ വാരാന്‍ പോയത്. നിരവധി കേസുകളില്‍ പ്രതിയായ ഒരു യുവാവിനെ പിടികൂടാനായിരുന്നു വാഹനത്തില്‍ രണ്ട് പോലീസുകാര്‍ നെടുങ്കണ്ടയിലെത്തിയത്. ഇതിനിടെ മണല്‍ വാരല്‍ ശ്രദ്ധയില്‍പ്പെട്ടതോടെ പോലീസുകാര്‍ അങ്ങോട്ട് ചെന്നു. ഇവരെ കണ്ടപ്പോള്‍ രവി അടക്കമുള്ള പുഴയിലേക്ക് ചാടുകയായിരുന്നു.
എന്നാല്‍ മറ്റുള്ളവര്‍ നീന്തി രക്ഷപ്പെട്ടപ്പോള്‍ രവി മുങ്ങി മരിക്കുകയാണുണ്ടായത്. ഓലമേഞ്ഞ കുടിലിലാണ് രവിയുടെ കുടുംബം താമസിക്കുന്നത്. രവിയുടെ ഭാര്യ ബിന്ദുവിന് ബീഡി പണി ചെയ്യുന്നതില്‍ നിന്നും തുച്ഛമായ വരുമാനമാണ് കിട്ടുന്നത്. രവിയുടെ മരണത്തോടെ കുടുംബത്തിന്റെ ജീവിതം തന്നെ വഴിമുട്ടുന്ന സ്ഥിതിയാണുള്ളത്.
അച്ഛന്റെ മരണത്തോടെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ വൈഷ്ണവും, മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഗോകുലും അനാഥരായിരിക്കുകയാണ്.
Related News: പോലീസ് വാഹനം കണ്ട് ഭയന്ന് പുഴയില്‍ചാടിയ മണല്‍വാരല്‍ തൊഴിലാളികളില്‍ ഒരാള്‍ മുങ്ങിമരിച്ചു
Keywords : Nileshwaram, Death, Sand, Family, Police, Kanhangad, Ravi.